അയോദ്ധ്യ: പ്രാണപ്രതിഷ്ഠാ ചടങ്ങോടെ രാമരാജ്യത്തിന് ആരംഭം കുറിക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര മുഖ്യപുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്.
രാമഭക്തർ ആഗ്രഹിച്ചത് ഇന്ന് നിറവേറുകയാണ്. അസമത്വങ്ങൾ ഇല്ലാത്ത രാമരാജ്യത്തിന് ഇന്ന് പ്രാണപ്രതിഷ്ഠയൊടെ ആരംഭം കുറിക്കുമെന്ന് ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു. അയോദ്ധ്യയിൽ നിന്ന് ആരംഭിക്കുന്ന മാറ്റം രാജ്യം മുഴുവൻ പ്രതിഫലിക്കും. എല്ലാവരും നല്ല മനേസാടെ, സന്തോഷത്തൊടെ, ഐക്യത്തൊടെ ജീവിക്കും. ഭഗവാൻ ശ്രീരാമന്റെ അനുഗ്രഹം എല്ലാവരിലും ഉണ്ടാകും, അദ്ദേഹം കൂട്ടിച്ചേർത്തു.
പൗഷമാസത്തിലെ ശുക്ലപക്ഷ ദ്വാദശി ദിനമാണ് ഇന്ന്. ഉച്ചയ്‌ക്ക് 12:29:8 മുതൽ 12:30: 32 നാഴിക വരെയുള്ള പവിത്രമായ അഭിജിത്ത് മുഹൂർത്തത്തിലാകും രാംലല്ലയുടെ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്നത്. 84 സെക്കൻഡാണ് പ്രാണ പ്രതിഷ്ഠാ മുഹൂർത്തം.















