ലക്നൗ: അയോദ്ധ്യാ രാമക്ഷേത്രം അതിമനോഹരമായി നിർമ്മിച്ച തൊഴിലാളികൾക്ക് നേരെ പുഷ്പ ദളങ്ങൾ ചൊരിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. വാസ്തുവിദ്യ ശിൽപികളെയും നിർമ്മാണ തൊഴിലാളികളെയുമാണ് പ്രധാനമന്ത്രി പൂക്കൾ ചൊരിഞ്ഞ് നന്ദി അറിയിച്ചത്. തൊഴിലാളികളുടെ സമീപത്തെത്തിയാണ് പ്രധാനമന്ത്രി അവർക്ക് നേരെ പുഷ്പങ്ങൾ വിതറിയത്.
രാമക്ഷേത്രത്തിന് സമീപത്തുള്ള ജഡായു പ്രതിമയിലും പ്രധാനമന്ത്രി പുഷ്പങ്ങൾ വിതറി.
ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പ്രധാനമന്ത്രി പുഷ്പങ്ങൾ വിതറുമ്പോൾ തൊഴിലാളികളുടെ മുഖത്തെ സന്തോഷവും വീഡിയോയിൽ കാണാനാകും.
#WATCH | Prime Minister Narendra Modi showers flower petals on the workers who were a part of the construction crew at Ram Temple in Ayodhya, Uttar Pradesh. pic.twitter.com/gJp4KSnNp6
— ANI (@ANI) January 22, 2024
നിർമ്മാണ തൊഴിലാളിയെ പ്രശംസിച്ച് കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രവൃത്തിയെ വാഴ്ത്തികൊണ്ട് കേന്ദ്രമന്ത്രി ശോഭ കരന്തലജെ രംഗത്ത് വന്നു. രാമക്ഷേത്രത്തിന്റെ അതിമനോഹരമായ വാസ്തുവിദ്യയ്ക്ക് പിന്നിലെ അർപ്പണബോധമുള്ള കരങ്ങളെയും ക്ഷേത്രത്തിന്റെ മഹത്വം കൊത്തിയെടുത്ത വ്യക്തികളുടെ ത്യാഗത്തെയും അംഗീകരിക്കുന്നതാണ് ഇതെന്ന് കേന്ദ്രമന്ത്രി എക്സിൽ കുറിച്ചു.