അയോദ്ധ്യ: രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം പ്രകടിപ്പിച്ച് ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ(എഐഐഒ) ചീഫ് ഇമാം ഡോ. ഇമാം ഉമർ അഹമ്മദ് ഇല്യാസി. ഇന്ത്യയിലെ 3 ലക്ഷം മസ്ജിദുകളിലായി അരലക്ഷം ഇമാമുമാരെ പ്രതിനിധീകരിക്കുന്ന സംഘടനയുടെ തലവനാണ് അദ്ദേഹം. പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്തശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമർ അഹമ്മദ് ഇല്യാസി.
“നോക്കൂ..ഇതാണ് ഭാരതത്തിന്റെ മുഖം. ഇന്നത്തെ ഭാരതം പുതിയ ഒരു ഭാരതമാണ്. ഇന്നത്തെ ഭാരതം ഉത്തമമായ ഒരു ഭാരതമാണ്. എന്റെയൊപ്പം സ്വാമിജിയുമുണ്ട്. ഞങ്ങളുടെ ആരാധനാ രീതികൾ തീർച്ചയായും വ്യത്യസ്തമാണ്. പക്ഷെ, നമ്മുടെ ഏറ്റവും വലിയ മതം മനുഷ്യത്വമാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം രാഷ്‌ട്രമാണ് ഒന്നാമത്”- ഉമർ അഹമ്മദ് ഇല്യാസി പറഞ്ഞു.
#WATCH | “This is the face of new India. Our biggest religion is humanity. For us, the nation is first,” says Dr. Imam Umer Ahmed Ilyasi, Chief Imam, All India Imam Organization at Ayodhya Ram Temple ‘Pran Pratishtha’ ceremony. pic.twitter.com/IRYRW5YgAu
— ANI (@ANI) January 22, 2024
“>















