ഭുവനേശ്വർ: പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ തത്സമയം കണ്ട് ഒഡിഷാ മുഖ്യമന്ത്രി നവീൻ പട്നായിക്. ഭക്തിനിർഭരമായി ഇരുകൈകളും കൂപ്പി ചടങ്ങുകൾ കാണുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ ചെലിവിഷനിൽ കൂടിയാണ് ചടങ്ങുകളുടെ തത്സമയ സംപ്രേഷണം കണ്ടത്. പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് സർക്കാർ അർദ്ധദിവസത്തെ അവധി സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്നു.
ഇന്ന് ഉച്ചക്ക് അഭിജിത് മൂഹൂർത്തത്തിലാണ് അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠാ നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭഗവത്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആചാര്യന്മാർ എന്നിവരുടെ സാനിധ്യത്തിലാണ് പ്രണപ്രതിഷ്ഠാ ചടങ്ങുകൾ നടന്നത്. സന്യാസി ശ്രേഷ്ഠന്മാർ, കായികതാരങ്ങൾ വ്യവസായികൾ രാഷ്ട്രീയക്കാർ എന്നിവരുൾപ്പടെ 7,000 അതിഥികളാണ് ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടത്.