ന്യൂഡൽഹി: രാജ്യത്തുടനീളമുള്ളവർ അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ആഘോഷിക്കുമ്പോൾ ദീപങ്ങൾ തെളിയിച്ച് ഭഗവാൻ ശ്രീരാമനെ വരവേൽക്കുകയാണ് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. ഡൽഹിയിലെ വസതിയിൽ ചിരാതുകൾ തെളിയിച്ച് നദ്ദ ദീപോത്സവത്തിൽ പങ്കുചേർന്നു. കുടുംബത്തോടൊപ്പമാണ് നദ്ദ ആഘോഷിച്ചത്.
#WATCH | BJP National President JP Nadda along with his family lights oil lamps at his residence in Delhi, to celebrate ‘Pran Pratishtha’ of Ram Lalla in Ayodhya pic.twitter.com/KATCBJuLCA
— ANI (@ANI) January 22, 2024
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഡൽഹിയിൽ കുടുംബത്തോടൊപ്പമാണ് രാംജ്യോതി തെളിയിച്ച് ദീപോത്സവം ആഷോഷിച്ചത്. ഹരിദ്വാറിലെ ഹർകി പൗരിയിൽ ദീപങ്ങൾ തെളിയിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ദീപോത്സവത്തിലും ഗംഗാ ആരതിയിലും പങ്കെടുത്തു.
#WATCH | Uttarakhand CM Pushkar Singh Dhami along with his family in Dehradun celebrates the ‘Pran Pratishtha’ of Ram Lalla in Ayodhya by lighting lamps pic.twitter.com/0eSmmSgAfu
— ANI (@ANI) January 22, 2024
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഗാന്ധിനഗറിലെ തന്റെ ഔദ്യോഗിക വസതിയിൽ ദീപം തെളിയിച്ചു.
#WATCH | Gujarat CM Bhupendra Patel lights lamps at his official residence in Gandhinagar, to celebrate the ‘Pran Pratishtha’ of Ram Lalla in Ayodhya. pic.twitter.com/eGZi8i7cKI
— ANI (@ANI) January 22, 2024
തെലങ്കാന ബിജെപി അദ്ധ്യക്ഷൻ കിഷൻ റെഡ്ഡി ഹൈദരാബാദിൽ വിളക്കുകൾ തെളിയിച്ച് പ്രാണപ്രതിഷ്ഠ ആഘോഷമാക്കി. രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകൾ വിളക്ക് കൊളുത്തി പ്രാണപ്രതിഷ്ഠ ആഘോഷിക്കുകയാണെന്ന് കിഷൻ റെഡ്ഡി പറഞ്ഞു. ഇന്ത്യയിലെ എല്ലാ നഗരങ്ങളും ഗ്രാമങ്ങളും പ്രകാശപൂരിതമാണ്. രാജ്യത്തെ ഒരുമിപ്പിക്കാനുള്ളതാണ് അയോദ്ധ്യാ രാമക്ഷേത്രമെന്നും അദ്ദേഹം പറഞ്ഞു.
#WATCH | Hyderabad: Telangana BJP President G Kishan Reddy lights earthen lamps to mark the occasion of Shri Ram Lalla Pran Pratishtha ceremony held earlier today in Ayodhya.
He says, “… Millions of people in the country are celebrating today’s occasion by lighting lamps. Ram… pic.twitter.com/Ese9Kc5oVN
— ANI (@ANI) January 22, 2024