ജനക്പൂർ/ നേപ്പാൾ: അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് സീതാദേവിയുടെ ജന്മനഗരമായ ജനക്പൂരിൽ 2.5 ലക്ഷം വിളക്കുകൾ തെളിയിച്ച് ഭക്തർ. സീതാദേവിയുടെ പിതാവായ ജനക് രാജാവ് ഭരിച്ചിരുന്ന പുരാതന നഗരമാണ് ജനക്പൂർ. പ്രാൺണപ്രതിഷ്ഠയോട് അമനുബന്ധിച്ച് വലിയ ഒരുക്കത്തിലായിരുന്നു ജനക്പൂർ. ദീപങ്ങൾ തെളിയിച്ചും രംഗോലികളാൽ അലംങ്കരിച്ചുമാണ് നഗരം പ്രാണപ്രതിഷ്ഠയ്‌ക്കായി ഒരുങ്ങിയത്.
അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയെ തുടർന്ന് നഗരത്തിൽ റാലികളും ആഘോഷ പരിപാടികളും നടന്നിരുന്നു. ജാനകി ക്ഷേത്രത്തിലെ മുഖ്യമഹന്തും പ്രണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്തിരുന്നു. അയോദ്ധ്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലാണ് പ്രാണപ്രതിഷ്ഠ നടന്നത്.