പാകിസ്താൻ ക്രിക്കറ്റ് താര ഷൊയ്ബ് മാലിക്കും ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയും തമ്മിലുള്ള വിവാഹമോചന വാർത്ത ഈ അടുത്ത ദിവസങ്ങളിലാണ് പുറത്തെത്തിയത്. തൊട്ടുപിന്നാലെ മാലിക്കിന്റെ മൂന്നാം വിവാഹത്തിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു. മാലിക്കിന്റെ പരസ്ത്രീ ബന്ധം സഹിക്കാൻ കഴിയാതെയാണ് സാനിയ വിവാഹ മോചനം നേടിയതെന്ന വാർത്തകളും ചൂടുപിടിച്ചു. പാക് താരത്തിന്റെ സഹോദരിയും സമാന ആരോപണം ഉന്നയിച്ചു. ഇതിനിടെ ഇക്കാര്യം സ്ഥിരീകരിക്കുന്ന ചില തെളിവുകൾ പാകിസ്താനിലെ പ്രമുഖ മാദ്ധ്യമമായ സമ ടിവി പുറത്തുവിട്ടു.
“സനയും മാലിക്കുമായി പ്രണയം തുടങ്ങിയിട്ട് മൂന്ന് വർഷത്തിലേറെയായി എന്നാണ് സൂചന. ജീത്തോ പാകിസ്താൻ എന്ന ഷോയ്‌ക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയതും പ്രണയത്തിലായതും. അതേസമയ സന വിവാഹിതയായിരുന്നു. ഇവർ പതിവായി ഷോയിൽ പരസ്പരം കാണുകയും ബന്ധം ദൃഢമാക്കുകയുമായിരുന്നു.
താൻ ഷോയിൽ പങ്കെടുക്കണമെങ്കിൽ സന ഷോയ്‌ക്ക് വരണമെന്ന നിർബന്ധവും മാലിക്ക് ചാനലിന് മുന്നിൽ വച്ചിരുന്നു. സന ജാവേദ് നേരത്തെ വിവാഹിതയായതിനാൽ ആരും ഇവരെ സംശയിച്ചിരുന്നില്ല. മാത്രമല്ല ആയേഷ ഒമർ എന്ന നടിയുമായി ബന്ധപ്പെടുത്തിയാണ് മാലിക്കിന്റെ പേരുകൾ കേട്ടിരുന്നത്”.- സമ ടിവി ജേർണലിസ്റ്റ് പറഞ്ഞു.മാസങ്ങൾക്ക് മുൻപാണ് ഡിവോഴ്സിന് തയാറാണെന്ന കാര്യം സന ഭർത്താവ് ഉമർ ജസ്വാളിനെ അറിയിക്കുന്നതെന്നും അവർ വ്യക്തമാക്കുന്നു. ഇവരുടെ വിവാഹമോചനത്തിന്റെ തിരക്കഥയൊരുക്കിയത് മാലിക്കാണെന്നും പാക് മാദ്ധ്യമ പറയുന്നു.