ഐസിസിയുടെ 2023-ലെ ഏകദിന ടീമിനെ തിരഞ്ഞെടുത്തു. രോഹിത് ശർമ്മയാണ് ടീമിനെ നയിക്കുക. രോഹിത്തിനെ കൂടാതെ അഞ്ച് ഇന്ത്യൻ താരങ്ങളാണ് ടീമിലിടം പിടിച്ചിരിക്കുന്നത്. ശുഭ്മാൻ ഗിൽ, വിരാട് കോലി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, മുഹമ്മദ് ഷമി എന്നിവരാണ് ടീമിൽ ഇടംപിടിച്ച ഇന്ത്യൻ താരങ്ങൾ.
ട്രാവിസ് ഹെഡ്, ഡാരിൽ മിച്ചൽ, ഹെന്റിച്ച് ക്ലാസൻ, മാർകോ ജാൻസൺ, ആദം സാമ്പ എന്നിവരാണ് ടീമിലുൾപ്പെട്ട താരങ്ങൾ.
2023-ലെ ഏകദിനങ്ങളിൽ 52 ശരാശരിയിൽ 1255 റൺസാണ് രോഹിത് ശർമ്മ നേടിയത്. ലോകകപ്പിൽ 31 സിക്‌സറുകളും പായിച്ചു.
ശുഭ്മാൻ ഗിൽ 1584 റൺസും വിരാട് കോലി 1377 റൺസും നേടി.
മുഹമ്മദ് സിറാജ് 44 വിക്കറ്റുകളും കുൽദീപ് യാദവ് 49 വിക്കറ്റുകളും വീഴ്‌ത്തി.
കഴിഞ്ഞ വർഷം നാല് തവണയാണ് മുഹമ്മദ് ഷമി അഞ്ച് വിക്കറ്റ് നേട്ടം കൊയ്തത്.