വിചിത്രമായൊരു ആത്മഹത്യ ഭീഷണിയും പിന്നീടുള്ള രസകരമായ രക്ഷപ്പെടുത്തലും സോഷ്യൽ മീഡിയിയൽ വൈറലായി. കൊൽക്കത്തയിലെ പാർക്ക് സർക്കസിലെ പാലത്തിലായിരുന്നു ഈ സംഭവങ്ങൾ. കൂറ്റൻ ഇരുമ്പ് പാലത്തിൽ വലിഞ്ഞു കയറി യുവാവ് ആത്മഹത്യ ഭീഷണി മുഴക്കി. എന്നാൽ ഇതിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായില്ല. എന്നാൽ ആൾക്കാർ ഇതു കണ്ടതോടെ യാത്രക്കാർ പോലീസിനെ വിവരമറിയിച്ചു.
പോലീസ് ഉടൻ സ്ഥലത്തെത്തി. ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കാൻ പലതും പറഞ്ഞെങ്കിലും ഒടുവിൽ ഒരു കാര്യത്തിനാണ് ഇയാൾ വഴങ്ങിയത്. കൊൽക്കത്തയിലെ ജോയിന്റ് ബിരിയാണി വാങ്ങി നൽകാമെന്ന് പറഞ്ഞതോടെയാണ് ആത്മഹത്യ നാടകത്തിന് അറുതിയായത്.
അരമണിക്കൂറോളം പ്രദേശത്ത് വലിയ അസ്വസ്ഥതയും ഗതാഗത കുരുക്കും സൃഷ്ടിക്കാൻ യുവാവിന് കഴിഞ്ഞു. സ്ഥലത്ത് ഫയർ ഫോഴ്സ് സംഘവും തമ്പടിച്ചിരുന്നു.സാമ്പത്തിക ബാദ്ധ്യതയുണ്ടായിരുന്ന യുവാവ് ഡിപ്രെഷനിലായിരുന്നു എന്നാണ് വിവരം. ബിസിനസ് പൊളിയുകയും വിവാഹമോചനത്തിന്റെ വക്കിലുമായിരുന്നു യുവാവെന്നാണ് വിവരം.
STORY | Kolkata man climbs down bridge after police lure him with job, biryani
READ: https://t.co/H6STQs1Qw3
VIDEO:
(Source: Third Party) pic.twitter.com/R7w4zslvvc
— Press Trust of India (@PTI_News) January 23, 2024
“>