ഡൽഹി: വ്യാജ വിസ നൽകി ആളുകളിൽ നിന്നും പണം തട്ടിയ കേസിൽ മലപ്പുറം സ്വദേശി ഡൽഹിയിൽ പിടിയിൽ. കുറ്റിപ്പുറം സ്വദേശി മുജീബാണ് പിടിയിലായത്. ആളുകൾക്ക് വ്യാജ വിസ തരപ്പെടുത്തി കൊടുക്കുന്ന സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. വിദേശത്ത് പോകാൻ താത്പര്യപ്പെടുന്ന വ്യക്തികളെ വ്യാജ വിസ നൽകുന്ന സംഘവുമായി ബന്ധപ്പെടുത്തി കൊടുക്കുന്ന ഏജന്റാണ് ഇയാളെന്നാണ് ഡൽഹി പോലീസ് പറയുന്നത്.
കഴിഞ്ഞ ദിവസം ഡൽഹി വിമാനത്താവളത്തിൽ വ്യാജ വിസയുമായി എത്തിയ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ പക്കൽ നിന്നും ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുജീബ് പിടിയിലായത്. ജാമ്യാമില്ലാ കുറ്റങ്ങൾ ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.















