കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവച്ച് തെന്നിന്ത്യൻ താരം നയൻതാര. ഇരട്ടകുട്ടികളിൽ ഒരാളെ തന്റെ തോളിൽ കിടത്തിയിരിക്കുന്ന ചിത്രമാണ് നയൻതാര പങ്കുവച്ചിരിക്കുന്നത്. ‘സകല ദൈവ ചൈതന്യവും ഈ കുഞ്ഞുമുഖത്ത്’ എന്ന ക്യാപ്ഷനോടുകൂടിയാണ് നയൻതാര ചിത്രം പങ്കുവച്ചത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രത്തിന് നിരവധിപരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
സിനിമാ മേഖലയിൽ നിന്നും നിരവധിപേർ കമന്റുമായി എത്തിയിരുന്നു. സംവിധായകൻ അൽഫോൺസ് പുത്രനും കമന്റ് ചെയ്തിട്ടുണ്ട്. ‘മാഡം രണ്ട് മുഖത്തും’, എന്നായിരുന്നു അൽഫോൺസ് പുത്രന്റെ കമന്റ്. കുഞ്ഞിന്റെ മാത്രമല്ല അമ്മയായ നയൻതാരയുടെ മുഖത്തും ദൈവ ചൈതന്യമുണ്ട് എന്നായിരുന്നു അൽഫോൺസ് പുത്രൻ ഉദ്ദേശിച്ചത്. നിമിഷ നേരങ്ങൾക്കുള്ളിലായിരുന്നു അൽഫോൺസ് പുത്രന്റെ കമന്റ് വൈറലായത്.
ചുരുക്കം ചില നാളുകൾകൊണ്ട് തെന്നിന്ത്യയിൽ വലിയ ആരാധക സമൂഹത്തെയുണ്ടാക്കിയെടുത്ത താര ദമ്പതികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. 7 വർഷത്തെ പ്രണയത്തിന് ശേഷം 2021 ജൂണിലായിരുന്നു നയൻതാരയും വിഘ്നേഷും ഒന്നിച്ചത്. ഇരുവർക്കും ഒക്ടോബറിലായിരുന്നു ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നത്. ഉയിര്‍ രുദ്രോനീല്‍ എന്‍. ശിവന്‍, ഉലക് ദൈവിക് എന്‍. ശിവന്‍ എന്നിങ്ങനെയാണ് രണ്ട് കുട്ടികളുടെയും പേരുകൾ.