ഹൃത്വിക് റോഷൻ നായകനാകുന്ന സ്പൈ ത്രില്ലർ ഫൈറ്ററിന് മിഡിൽ ഈസ്റ്റിൽ വിലക്ക്. ആഗോള തലത്തിൽ നാളെയാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ദീപിക പദുകോൺ നായികയാകുന്ന ചിത്രത്തിന് യു.എ.ഇയിൽ മാത്രമേ പ്രദർശനാനുമതിയുള്ളു. എന്നാൽ മറ്റ് രാജ്യങ്ങളിലെ വിലക്കിനുള്ള കാരണം എന്താണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ജിസിസി രാജ്യങ്ങളായ കുവൈറ്റ്,ഒമാൻ,ഖത്തർ,ബെഹ്റൈൻ,സൗദി അറേബ്യ എന്നിവിടങ്ങളിലാണ് ചിത്രത്തിന് വിലക്ക് നേരിട്ടത്.
ട്രേഡ് അനലിസ്റ്റും നിർമ്മാതാവുമായ ഗിരീഷ് ജോഹറാണ് ഇക്കാര്യം പുറത്തുവിട്ടത്. സെൻസറിംഗുമായി ബന്ധപ്പെട്ടാണ് പ്രശ്നമെന്നാണ് സൂചന. സിദ്ധാര്‍ഥ് ആനന്ദാണ് ചിത്രത്തിന്‍റെ സംവിധായകന്‍.
സത്‍ചിത് പൗലോസാണ് ഛായാഗ്രാഹണം. അനില്‍ കപൂർ, സഞ്‍ജീദ ഷെയ്‍ക് എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്. പഠാന്‍ എന്ന ചിത്രത്തിന്‍റെ വന്‍ വിജയത്തിന് ശേഷം സിദ്ധാര്‍ഥിന്റേതായി പുറത്തിറങ്ങുന്ന ചിത്രമാണ് ഫൈറ്റർ.