എറണാകുളം: സിനിമാ നിർമാതാവ് നോബിൾ ജോസ് അന്തരിച്ചു. 45 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
എന്‍റെ മെഴുകുതിരിയത്താഴങ്ങൾ, കൃഷ്ണൻകുട്ടി പണി തുടങ്ങി തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ്. വിഷ്ണു ഉണ്ണികൃഷ്ണൻ , ദിലീഷ് പോത്തൻ എന്നിവർ അഭിനയിച്ച ‘ശലമോൻ’ എന്ന ചിത്രവും നിർമ്മിച്ചിട്ടുണ്ട്. സംസ്കാര ചടങ്ങുകൾ നാളെ തൃപ്പൂണിത്തുറയിലെ കണ്ടനാട് ഇൻഫന്റ് ജീസസ് പള്ളിയിൽ നടക്കും.















