ബിസിസിഐയുടെ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാര നേട്ടം ശുഭ്മാൻ ഗിൽ ആഘോഷിച്ചത് വിരാട് കോലിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച്. എട്ട് വർഷം മുമ്പുള്ള ഓർമ്മകളാണ് താരം പുതുക്കിയത്. 2014-ൽ വിരാട് കോലിയായിരുന്നു പുരസ്‌കാരത്തിന് അർഹനായത്. അന്ന് വിരാടിനൊപ്പമെടുത്ത ചിത്രമാണ് ഗിൽ പങ്കുവച്ചിരിക്കുന്നത്.
എനിക്ക് 14 വയസ്സുള്ളപ്പോഴാണ് ആദ്യമായി ബിസിസിഐ അവാർഡിനെത്തിയത്. അന്നാണ് ഞാൻ ആദ്യമായി എന്റെ ആരാധനാ പാത്രങ്ങളെയും ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളെയും നേരിൽ കണ്ടത്. ആ വർഷത്തെ ക്രിക്കറ്റ് താരമായി വിരാട് ഭായ് മാറിയത് എനിക്കൊരിക്കലും മറക്കാനാവാത്ത കാര്യമാണ്. അദ്ദേഹത്തിൽ നിന്നുള്ള പ്രചോദനമാണ് എന്റെ ഇന്നത്തെ നേട്ടത്തിന് പിന്നിൽ. അതുകൊണ്ടാണ് എന്റെ രാജ്യത്തിന് വേണ്ടി ഈ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞതും. – ഗിൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
View this post on Instagram
“>
2023-ൽ ഗിൽ ഏകദിനത്തിൽ അതിവേഗത്തിൽ 2000 റൺസ് പിന്നിട്ടിരുന്നു. ഏകദിനത്തിൽ അഞ്ച് സെഞ്ച്വറികളും 2023ൽ ഗിൽ നേടി.