ഇംഗ്ലണ്ട് സ്പിന്നർ ഷൊയ്ബ് ബഷീറിന് വിസ വൈകുന്നതിൽ പ്രതികരണവുമായി രോഹിത് ശർമ്മ. എനിക്ക് ഷൊയ്ബിന്റെ കാര്യത്തിൽ വിഷമമുണ്ടെന്നും എന്നാൽ താനല്ല വിസ ഓഫീസിൽ ഇരിക്കുന്നതെന്നുമാണ് രോഹിത് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്.
പാകിസ്താൻ ഒർജിനായ ഇംഗ്ലണ്ട് സ്പിന്നർ വിസ പ്രശ്നങ്ങൾ പരിഹരിക്കാൻ അബുദാബിയിലെ ട്രെയിനിംഗ് ക്യാമ്പിൽ നിന്ന് വീട്ടിലേക്ക് മടങ്ങി. 25ന് തുടങ്ങുന്ന ആദ്യ ടെസ്റ്റിന് 25-കാരൻ ഉണ്ടാവില്ല.
ഷൊയ്ബ് ബഷീറിന്റെ കാര്യത്തിൽ എനിക്ക് വിഷമമുണ്ട്..! നിർഭാഗ്യവശാൽ നിങ്ങൾക്ക് കൂടുതൽ വിവരം നൽകാൻ ഞാൻ അല്ലല്ലോ വിസ ഓഫീസിലെ സീറ്റിൽ ഇരിക്കുന്നത്. അയാൾക്ക് വിസ ഉടൻ ലഭിക്കുമാകും പിന്നെ നമ്മുടെ രാജ്യം ആസ്വദിക്കാം-രോഹിത് ശർമ്മ പറഞ്ഞു. ആറ് ഫസ്റ്റ്ക്ലാസ് മത്സരങ്ങളും ഏഴ് ലിസ്റ്റ് എ മത്സരങ്ങളും കളിച്ച താരം യഥാക്രമം 10,3 വിക്കറ്റുകൾ നേടിയിട്ടുണ്ട്.
Rohit Sharma said, “I feel for Shoaib Bashir, but unfortunately I don’t sit in the visa office to grant him the visas”. pic.twitter.com/3a94ml889V
— Mufaddal Vohra (@mufaddal_vohra) January 24, 2024
“>