നടൻ പ്രണവ് മോഹൻലാൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുത്തൻ ലുക്കിലുള്ള ചിത്രം വൈറലാവുന്നു. ‘ബൈ ഓർഡർ ഓഫ് ദ് പീക്കി ബ്ലൈൻഡേഴ്സ് എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. ഹോളിവുഡ് സീരിസ് പീക്കി ബ്ലൈൻഡേഴ്സിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് താരത്തിന്റെ ഔട്ട്ഫിറ്റ്.
വിനയ് ഫോർട്ട്, ഫഹദിന്റെ സഹോദരൻ ഫർഹാൻ ഫാസിൽ തുടങ്ങിയവരടക്കം താരപുത്രന്റെ ചിത്രത്തിന് കമന്റുകൾ പറഞ്ഞിട്ടുണ്ട്. അതേസമയം വർഷങ്ങൾക്ക് ശേഷം എന്ന വിനീത് ശ്രീനിവാസൻ ചിത്രമാണ് പ്രണവിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. വിനീതുമായി ആദ്യവട്ടം ഒന്നിച്ചപ്പോൾ ഹൃദയം എന്ന ഹിറ്റ് ചിത്രമാണ് മലയാളിക്ക് സമ്മാനിച്ചത്.
എന്നാൽ യാത്രകളെ പ്രണയിക്കുന്ന പ്രണവ് മോഹൻലാലിനെയാകും ഒരുപക്ഷേ ആളുകൾക്ക് കൂടുതൽ ഇഷ്ടം. ലാളിത്യ ജീവിതം നയിക്കുന്ന താര പുത്രനെക്കുറിച്ച് ആരാധകർ അടുത്തറിയാൻ തുടങ്ങിയത് അടുത്ത നാളുകളിലാണ്. അതും പ്രണവിന്റെ പേരിൽ തുടങ്ങിയ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ. സിനിമയിൽ ഇടയ്‌ക്കൊക്കെ വന്നുപോകുന്ന പ്രണവിന് വായനയും അദ്ധ്യാപനവുമൊക്കെയാണ് ഏറെ ഇഷ്ടമുള്ള കാര്യങ്ങൾ.
View this post on Instagram
“>
View this post on Instagram