കാമുകനെ കൊല്ലാനായി കുത്തിയത് 108 തവണ; ചോരവാർന്ന് യുവാവ് മരിച്ചു; എന്നിട്ടും കോടതി യുവതിയെ വെറുതെ വിട്ടു; കാരണം അറിഞ്ഞതൊടെ പ്രതിഷേധം

Published by
Janam Web Desk

കാലിഫോർണിയ: കാമുകനെ കൊല്ലാനായി 108 തവണ കുത്തിയ യുവതിയെ കോടതി വെറുതെ വിട്ടു. കൊലപാതക സമയത്ത് കഞ്ചാവ് ഉപയോഗിച്ചിരുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കാലിഫോർണിയൻ കോടതി യുവതിയെ വെറുതെ വിട്ടത്.

32 കാരിയായ ബ്രെൻ സ്‌പെഷർ 2018 ലാണ് കാമുകനായ ചാഡ് ഒമേലിയയെ കൊലപ്പെടുത്തിയത്. ലഹരിയുടെ പ്രേരണയാൽ നടത്തിയ കൊലപാതകമാണെന്ന് വിലയിരുത്തിയതിനെ തുടർന്ന് മനഃപൂർവമല്ലാത്ത നരഹത്യ കുറ്റത്തിന് മാത്രമാണ് ശിക്ഷ വിധിച്ചത്. രണ്ട് വർഷത്തെ പ്രൊബേഷൻ ശിക്ഷയും 100 മണിക്കൂർ കമ്മ്യൂണിറ്റി സേവനം ചെയ്യാനും കോടതി ഉത്തരവിടുകയും ചെയ്തു.

ഇരുവരും ഒരുമിച്ച് മരിജുവാന ഉപയോഗിച്ചതിന് ശേഷം നടന്ന വഴക്കിലാണ് കുറ്റകൃത്യം നടന്നത്. ലഹരിക്ക് അടിമയായ യുവതിക്ക് കാനബൈസിഡ്-ഇൻഡ്യൂസ്ഡ് സൈക്കോട്ടിക് ഡിസോർഡർ ഉണ്ടെന്നും അതിനാൽ സ്വയം നിയന്ത്രിക്കാനുള്ള അവസ്ഥയില്ലെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. പോലീസ് വീട്ടിലെത്തുമ്പോൾ യുവതി സ്വയം മുറിവേൽപ്പിച്ച് രക്തത്തിൽ കുളിച്ച് കിടക്കുന്ന കാമുകന്റെ സമീപത്ത് ഇരിക്കുകയായിരുന്നു. മരിജുവാന വലിച്ച് ആരെയെങ്കിലും കൊല്ലാനുള്ള ലൈസൻസ് ആണെന്ന് പ്രസ്തുത വിധിയെന്ന് ചാഡിലിന്റെ കുടുംബം പറഞ്ഞു. കോടതി വിധിക്കെതിരെ കടുത്ത പ്രതിഷേധമാണ് പ്രദേശത്ത് ഉയർന്നത്.

 

Share
Leave a Comment