ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ പ്രവേശിച്ച് രോഹൻ ബൊപ്പണ്ണ- മാത്യു എബ്ഡൻ സഖ്യം. തോമസ് മച്ചാക്ക്-ഷാങ് ഷിഷെൻ ജോഡിയെയാണ് ബൊപ്പണ- എബ്ഡൻ സഖ്യം പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കായിരുന്നു ജയം. സ്‌കോർ 6-3, 3-6, 10-7. ഗ്രാൻഡ് സ്ലാം ഫൈനലിൽ പ്രവേശിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന സ്വന്തം റെക്കോർഡിനെ തിരുത്തി കൊണ്ടാണ് ബൊപ്പണയുടെ ഫൈനൽ പ്രവേശനം. ഇതാദ്യമായാണ് ബൊപ്പണ്ണ ഓസ്ട്രേലിയൻ ഓപ്പണിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്.
ടെന്നീസ് ഡബിൾസ് ലോകറാങ്കിംഗിൽ കഴിഞ്ഞ ദിവസം ബൊപ്പണ ഒന്നാമതെത്തിയിരുന്നു. 2013, 2023 ലും ബൊപ്പണ്ണ യുഎസ് ഓപ്പൺ ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് ഫൈനൽ.
ഞാനിന്ന് എവിടെയാണോ നിൽക്കുന്നത് അതെനിക്ക് അത്ഭുതകരമായ കാര്യമാണ്. 20 വർഷമായി ഞാൻ കായിക രംഗത്തെത്തിയിട്ട്. അന്നു മുതൽ ഇന്നുവരെ മികച്ച വിജയങ്ങൾ നേടാനാണ് ഞാൻ ശ്രമിക്കുന്നത്. ഇന്ത്യൻ ടെന്നീസിലെ സുപ്രധാനമായ നേട്ടമായാണ് ഈ റാങ്കിംഗിനെ ഞാൻ കാണുന്നത്. ഇത് നിരവധി താരങ്ങളെ പ്രചോദിപ്പിക്കുമെന്നാണ് എന്റെ വിശ്വാസം. രണ്ട് പതിറ്റാണ്ട് കാലത്ത് രാജ്യം എനിക്ക് നൽകിയ പിന്തുണയ്‌ക്ക് എനിക്കിതാണ് തിരിച്ച് നൽകാനാവുന്നത്.- സോണി സ്‌പോർട്‌സിന് നൽകിയ അഭിമുഖത്തിൽ ബൊപ്പണ വ്യക്തമാക്കി.