മലയാളത്തിൽ ബിഗ് ബജറ്റ് സിനിമകളെ സ്വപ്നം കാണാൻ പഠിപ്പിച്ചത് മോഹൻലാൽ ആണെന്ന് പറയാം. കാരണം, മലയാളത്തിൽ ആദ്യമായി 100 കോടി ക്ലബിൽ കയറുന്നത് മോഹൻലാൽ ചിത്രമായ പുലിമുരുകനായിരുന്നു.200 കോടിയെന്ന സ്വപ്നം സഫലമാക്കിയതും മറ്റൊരു മോഹൻലാൽ ചിത്രമായ ലൂസിഫറായിരുന്നു. ആദ്യ ദിവസത്തിൽ തന്നെ മോഹൻലാൽ ചിത്രങ്ങൾ ഹിറ്റടിക്കുമെന്നതാണ് എടുത്തു പറയേണ്ട കാര്യം.
ഇത്തവണയും അതിന് മാറ്റം വന്നിട്ടില്ലെന്നാണ് റിപ്പോർട്ടുകളിൽ നിന്നും മനസിലാകുന്നത്. മലൈക്കോട്ടൈ വാലിബൻ ഓപ്പണിംഗ് ദിനത്തിൽ തന്നെ ഹിറ്റ് അടിച്ചിരിക്കുന്നെന്നാണ് റിപ്പോർട്ടുകൾ. 4.76 കോടിയാണ് ചിത്രം ആദ്യ ദിനം നേടിയതെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പങ്കുവയ്‌ക്കുന്ന വിവരം. ആദ്യ ദിനം കേരളത്തിൽ 1980 ഷോകളാണ് നടന്നത്.
#MalaikottaiVaaliban earns over ₹4.76 Crore on Day 1 from 1980 tracked shows… #Mohanlal pic.twitter.com/ao8Gt8oDjn
— What The Fuss (@W_T_F_Channel) January 26, 2024
കേരളത്തിൽ ആദ്യ ഷോ രാവിലെ 6 മണിക്കായിരുന്നു. മലയാള സിനിമയ്‌ക്ക് മുമ്പെങ്ങും കണ്ടിട്ടില്ലാത്ത തരത്തിലെ അഡ്വാൻസ് ബുക്കിംഗാണ് വാലിബന് ലഭിച്ചത്. വാലിബനിലൂടെ മറ്റൊരു ഇന്‍ഡസ്ട്രി ഹിറ്റ് നല്‍കാന്‍ മോഹന്‍ലാലിന് സാധിക്കുമെന്നാണ് ആദ്യ ദിന കളക്ഷന്‍ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.















