സിരുത്തൈ ശിവയും സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കങ്കുവ. സൂര്യയുടെ ആരാധകർ വളരെ ആവേശത്തോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ഒന്നരവർഷത്തോളം സമയമെടുത്താണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.
ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് നാളെ ഉണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘കങ്കുവയിലെ അതി ശക്തനായ യുധിരൻ നാളെ രാവിലെ 11 മണിക്ക് പ്രത്യക്ഷപ്പെടും’ എന്നാണ് അണിയറ പ്രവർത്തകർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്ന കുറിപ്പ്. ഒപ്പമൊരു പോസ്റ്ററുമുണ്ട്. കങ്കുവയുടെ ചിത്രീകരണം അടുത്തിടെയാണ് പൂർത്തിയായത്.
The mighty #Udhiran of Kanguva will be revealed tomorrow at 11 am🔥
Stay Thrilled! #Kanguva 🦅@Suriya_offl @DishPatani @directorsiva @ThisIsDSP @GnanavelrajaKe @UV_Creations @KvnProductions @NehaGnanavel @saregamasouth pic.twitter.com/gJuNNQpGrl
— Studio Green (@StudioGreen2) January 26, 2024
ബോളിവുഡ് താരം ബോബി ഡിയോളാണ് ചിത്രത്തിൽ പ്രതിനായക വേഷത്തിൽ എത്തുന്നത്. ദീക്ഷാ പഠാനിയാണ് ചിത്രത്തിലെ നായിക. യുവി ക്രിയേഷൻസും സ്റ്റുഡിയോ ഗ്രീനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ ഗാനങ്ങൾ ഒരുക്കുന്നത്.
ഈ വർഷം പകുതിയോടെ കങ്കുവ തിയേറ്ററിലെത്തുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. ഒരു പാൻ ഇന്ത്യൻ സിനിമയാണ് കങ്കുവ. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ സിനിമകളിൽ ഒന്നായിരിക്കും കങ്കുവ. പിരീഡ് ആക്ഷൻ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ അഞ്ച് വ്യത്യസ്ത വേഷങ്ങളിലാണ് സൂര്യ എത്തുന്നത്.