ഇടുക്കി: ചക്ക കൊമ്പന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സൗന്ദര്‍രാജ് മരിച്ചു. ബി എൽ റാം സ്വദേശി വെള്ളക്കല്ലില് സൗന്ദര്‍രാജ് ആണ് മരിച്ചത്. ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റതാണ് മരണ കാരണം. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സൗന്ദര്‍രാജിന് ചക്കകൊമ്പന്റെ ആക്രമണത്തിൽ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ് തേനി മെഡിക്കല്‍ കോളേജില്‍ ചികിത്സയിൽ കഴിയുന്നതിനിടയിലാണ് മരിച്ചത്.
കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടയിലാണ് സൗന്ദര്‍രാജനെ കാട്ടാന ആക്രമിച്ചത്. കൃഷിയിടത്തിൽ സൗന്ദർരാജിനൊപ്പം മകളുടെ മകനും ഉണ്ടായിരുന്നു. വലതുകാലിന് ശേഷിക്കുറവ് ഉണ്ടായിരുന്നതിനാൽ സൗന്ദര്രാജന് രക്ഷപ്പെടാൻ സാധിച്ചില്ല. മകളുടെ മകനായിരുന്നു നാട്ടുകാരെ വിവരമറിയിച്ചത്. സംഭവമറിഞ്ഞ് നാട്ടുകാർ കൃഷിയിടത്തിൽ എത്തിയപ്പോഴും കാട്ടാന അവിടെത്തന്നെയുണ്ടായിരുന്നു. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി ആനയെ തുരത്തിയ ശേഷം സൗന്ദര്‍രാജനെ ആശുപത്രിയില്‍ എത്തിച്ചത്. നെഞ്ചില്‍ ഗുരുതര പരിക്കേറ്റ സൗന്ദര്‍രാജന്റെ രണ്ട് കൈകളും ഒടിഞ്ഞിരുന്നു.