കൊല്ലം; എസ്.എഫ്.ഐ ക്രിമിനലുകളുടെ ആസൂത്രിത ആക്രമണങ്ങളിൽ പ്രതിഷേധിച്ച് റോഡരികിൽ നിൽക്കുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എസ്.എഫ്.ഐ ഗുണ്ടകൾക്കെതിരെ നടപടി സ്വീകരിക്കതെ പിന്നോട്ട് പോകില്ലെന്ന നിലപാടിലാണ് ഗവർണർ. പോലീസിന്റെ അറിവോടെയാണ് ആക്രമണമെന്ന് ഗവർണർ വീണ്ടും ആവർത്തിച്ചു. എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ വീണ്ടും പ്രദേശത്ത് വലിയ സംഘർഷത്തിന് തയാറെടുക്കുകയെന്നാണ് സൂചന. കൊട്ടാരക്കരയിൽ ഒരു പരിപാടിക്ക് പോകുന്നതിനിടെയാണ് ആക്രമണം.
അതേസമയം ആക്രമണ വിവരം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സെക്രട്ടറിയെ അറിയിച്ചു. പ്രധാനമന്ത്രിയെയും കാര്യം ധരിപ്പിച്ചേക്കും. 12 പേരെ പോലീസ് കസ്റ്റഡിയിലെടുത്തെന്നാണ് പുതിയ വിശദീകരണം. എന്നാൽ സ്ത്രീകളടക്കം 50ലേറെ പേർ സംഘടിച്ചെത്തിയാണ് ആക്രമണത്തിന് മുതിർന്നത്.
ഇവരെ എല്ലാം പിടികൂടാതെ ഇവിടെ നിന്ന് പോകില്ലെന്നാണ് ഗവർണർ വ്യക്തമാക്കിയത്.എഫ്.ഐ.ആർ കോപ്പി കണ്ടതിന് ശേഷം ബാക്കി കാര്യം തീരുമാനിക്കാമെന്ന് ഗവർണർ പോലീസിനോട് പറഞ്ഞു.സംസ്ഥാന മുഖ്യമന്ത്രിയാണെങ്കിൽ നിങ്ങൾ ഇതേ സുരക്ഷയായിരിക്കുമോ ഒരുക്കുന്നത്? ഇവിടെ ക്രമസമാധാനമില്ലെ എന്നാണ് ഡി.ജി.പിയോട് അദ്ദേഹം ചോദിച്ചു.