അസമിൽ കാണ്ടാമൃ​ഗത്തിന്റെ കൊമ്പ് കടത്താൻ ശ്രമം; ഒരാൾ അറസ്റ്റിൽ

Published by
Janam Web Desk

ദിസ്പൂർ: അസമിൽ കാണ്ടാമൃ​ഗത്തിന്റെ കൊമ്പ് കടത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. അസം പോലീസും വനംവകുപ്പും നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. അസമിലെ ഗോലാഘട്ട് ജില്ലയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയിൽ നിന്നും വെടിക്കോപ്പുകളും മറ്റ് മാരകായുധങ്ങളും വനംവകുപ്പ് പിടിച്ചെടുത്തു.

ജനുവരി 22-ന് കാസിരം​ഗ നാഷ്ണൽ പാർക്കിൽ നിന്നും ഒരു കാണ്ടാമൃ​ഗത്തെ വേട്ടയാടി കൊലപ്പെടുത്തിയിരുന്നു. ഈ സംഭവത്തിൽ പിടിയിലായ പ്രതിയ്‌ക്ക് പങ്കുണ്ടെന്ന് പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ പറഞ്ഞു.

Share
Leave a Comment