കാഠ്മണ്ഡു : പ്രലോഭനങ്ങൾക്ക് വഴങ്ങി മതം മാറിയ 350 ഓളം പേർ തിരികെ സനാതനധർമ്മത്തിലേയ്‌ക്ക് . നേപ്പാളിലെ പാർസ ജില്ലയിലെ ബഹുദർ മായ് ഗ്രാമവാസികളാണ് സനാതൻ ധർമ്മയിലേക്ക് മടങ്ങിയെത്തുന്നത് ..
ഇവിടെ, വർഷങ്ങൾക്കുമുമ്പ്, ക്രിസ്ത്യൻ മിഷനറിമാർ പാവപ്പെട്ട ഹിന്ദുക്കളെ പണവും മെച്ചപ്പെട്ട ജീവിതവും വാഗ്ദാനം നൽകി ക്രിസ്ത്യാനികളാക്കി മാറ്റിയിരുന്നു. എന്നാൽ അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണം ആരംഭിച്ചപ്പോൾ മുതൽ അവർ തങ്ങളുടെ തെറ്റ് തിരിച്ചറിയുകയായിരുന്നു. ഈ ഹിന്ദുക്കളെല്ലാം വളരെക്കാലമായി ഹിന്ദുമതത്തിലേക്ക് മടങ്ങാൻ ശ്രമിക്കുകയായിരുന്നു..
‘ 500 വർഷങ്ങൾക്ക് ശേഷം ശ്രീരാമൻ ജന്മസ്ഥലത്തേയ്‌ക്ക് മടങ്ങുമ്പോൾ, ഞങ്ങൾക്കും സനാതന ധർമ്മത്തിലേക്ക് മടങ്ങണമെന്ന് തോന്നി. ഇതിനുശേഷം, ഹിന്ദു സംഘടനകളുമായി ബന്ധപ്പെടുകയും സ്വമേധയാ സനാതന ധർമ്മത്തിലേക്ക് മടങ്ങുകയും ചെയ്തു. ‘ – അവർ പറയുന്നു. ഹവനം അടക്കമുള്ള കർമ്മങ്ങൾ ചെയ്തായിരുന്നു അവർ ഹിന്ദുമതത്തിലേയ്‌ക്ക് മടങ്ങിയത്.