മോഹൻലാലും ലിജോയും അല്ല, പ്രശ്നം പ്രേക്ഷകനാണ്; മലൈക്കോട്ടൈ വാലിബൻ കാണാൻ പോകുമ്പോൾ അങ്കമാലി ‍ഡയറീസ് പ്രതീക്ഷിച്ചല്ല പോകേണ്ടത്: അനുരാ​ഗ് കശ്യപ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മോഹൻലാലും ലിജോയും അല്ല, പ്രശ്നം പ്രേക്ഷകനാണ്; മലൈക്കോട്ടൈ വാലിബൻ കാണാൻ പോകുമ്പോൾ അങ്കമാലി ‍ഡയറീസ് പ്രതീക്ഷിച്ചല്ല പോകേണ്ടത്: അനുരാ​ഗ് കശ്യപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2024, 08:13 pm IST
Facebook
Twitter
WhatsAppTelegram

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ കണ്ടെന്നും വളരയധികം ഇഷ്ടമായെന്നും സംവിധായകൻ അനുരാ​ഗ് കശ്യപ്. നിരവധിപേർ ആ സിനിമയെ താഴ്‌ത്തികെട്ടാൻ ശ്രമിക്കുന്നെന്നാണ് ഞാൻ കേട്ടതെന്നും അനുരാ​ഗ് കശ്യപ് പറഞ്ഞു. പ്രേക്ഷകർ മുൻവിധിയോടു കൂടി സിനിമ കാണാൻ പോയതിനാലാണ് ഇത്തരത്തിൽ സംഭവിച്ചതെന്നും മനസിൽ ഒന്നും വെക്കാതെ വേണം സിനിമ കാണാൻ പോകേണ്ടതെന്നും അനുരാ​ഗ് കശ്യപ് പറഞ്ഞു. ഡോൺ പാലത്തറ സംവിധാനം ചെയ്ത ഫാമിലി എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിൽ മാദ്ധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അനുരാ​ഗ് കശ്യപ്.

‘ഇന്നത്തെ സമൂഹത്തലെ ഫിലിം ക്രിട്ടിക്സിനെ ഞാൻ വലിയ കാര്യമായിട്ടൊന്നും എടുക്കാറില്ല കാരണം, ഇന്ന് എല്ലാവരും ക്രിട്ടിക്സാണ്. പ്രേക്ഷകർക്ക് അവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ഒരിക്കലും നെ​ഗറ്റീവ് ക്രിറ്റിക്സ് കൊണ്ട് നല്ലൊരു സിനിമയെ നശിപ്പിക്കാൻ കഴിയില്ല.

അടുത്തിടെ ഞാനൊരു സിനിമ കണ്ടു, മലൈക്കോട്ടൈ വാലിബനെന്നാണ് ആ ചിത്രത്തിന്റെ പേര്. ആ സിനിമ ചെയ്യാനുള്ള സംവിധാകന്റെയും അണിയറപ്രവർത്തകരുടെയും ധൈര്യം കൊണ്ടും പുതുതായി ചിലത് സിനിമാ മേഖലയ്‌ക്കായി ചെയ്യുന്നെന്ന കാരണത്താലും ചിത്രം വളരെ എനിക്ക് ഇഷ്ടമായി. ആ സിനിമയെ എല്ലാവരും താഴ്‌ത്തികെട്ടാൻ ശ്രമിക്കുന്നെന്നാണ് ഞാൻ കേട്ടത്. എന്നാൽ എനിക്ക് ആ സിനിമ വളരെ അധികം ഇഷ്ടമായി.

പ്രേക്ഷകർ തിയേറ്ററിൽ എന്താണ് കാണേണ്ടതെന്ന് മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ടാകും. അങ്ങനെ വരുമ്പോൾ സ്ക്രീനിൽ കാണുന്നത് നിങ്ങൾക്ക് ഉൾക്കൊള്ളാൻ സാധിക്കില്ല. ഒരു പ്രേക്ഷകൻ എന്ന നിലയിൽ എപ്പോഴും മൈൻഡ് ബ്ലാങ്കാക്കിയാണ് ‍ഞാൻ തിയേറ്ററിൽ പോകുന്നത്. മലൈക്കോട്ടൈ വാലിബൻ കാണാൻ പോകുമ്പോൾ ഞാൻ പ്രതീക്ഷിക്കുന്നത് അങ്കമാലി ഡയറീസോ, ഈ മ യൗ കാണാനല്ല, മലൈക്കോട്ടൈ വാലിബൻ കാണാൻ മാത്രമാണ് പോകുന്നത്. പുതുതായിട്ട് ലിജോ എന്താണോ ചെയ്യാൻ നോക്കിയതെന്നും മോഹൻലാൽ എങ്ങനെയാണ് ആക്ഷൻ സീനുകൾ ചെയ്തിരിക്കുന്നതെന്നും കാണാനാണ് ഞാൻ പോകുന്നത്. ഞങ്ങൾ പ്രതീക്ഷിച്ച മോഹൻലാലും ലിജോയും ഇതല്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. അവിടെ, തെറ്റ് പറ്റിയിരിക്കുന്നത് പ്രേക്ഷകനാണ്. കാരണം നിങ്ങളുടെ എക്സ്പെറ്റേഷനാണ് മോഹൻലാലും ലിജോയും ഇങ്ങനെ മാത്രമേ സിനിമ ചെയ്യാവൂ എന്നത്.’- അനുരാ​ഗ് കശ്യപ് പറഞ്ഞു.

 

Tags: anurag kashyapMohanlal- Malaikkottai Vaaliban
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies