അഖ്നൂർ-രജൗരി-പൂഞ്ച് എന്നിവയെ ബന്ധിപ്പിക്കുന്ന നൗഷേര തുരങ്കം; 700 മീറ്റർ നീളമുള്ള ടണലിന്റെ നിർമ്മാണം വിജയകരമായി പൂർത്തിയാക്കി BRO

Published by
Janam Web Desk

ശ്രീനഗർ: അഖ്‌നൂറിനെയും രജൗരിയെയും പൂഞ്ചിനെയും ബന്ധിപ്പിക്കുന്ന തുരങ്ക നിർമ്മാണം വിജയകരം. 700 മീറ്റർ നീളമുള്ള നൗഷേര ടണലിന്റെ നിർമ്മാണമാണ് വിജയകരമായി പൂർത്തീകരിച്ചത്. മൂന്ന് നഗരങ്ങളെ ബന്ധിപ്പിക്കുന്നതിൽ സുപ്രധാന നാഴികക്കല്ലാണ് കൈവരിച്ചിരിക്കുന്നതെന്ന് തുരങ്ക നിർമ്മാണത്തിന് നേതൃത്വം നൽകിയ ബോർഡർ റോഡ് ഓർഗനൈസേഷൻ ( BRO) അറിയിച്ചു.

” ദേശീയ പാതയിലൂടെയുള്ള ഗതാഗതം സുഗമമാക്കുന്നതിനും മൂന്ന് പ്രാദേശിക നഗരങ്ങൾ തമ്മിലുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനും നൗഷേര തുരങ്കം വളരെയധികം പ്രാധാന്യം അർഹിക്കുന്നു. പൂഞ്ച് മേഖലകളിലേക്കുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിൽ BRO-യുടെ തുടർച്ചയായ ശ്രമങ്ങൾ വിജയകരമായിരിക്കുന്നു. വൈകാതെ തന്നെ ജനങ്ങൾക്കായി തുരങ്കം തുറന്നു നൽകാൻ സാധിക്കും”- ഡയറക്ടർ ജനറൽ ഓഫ് ബോർഡ് റോഡ്‌സ്, ലെഫ്. ജനറൽ പറഞ്ഞു.

ജമ്മു- പൂഞ്ച് മേഖലകളെ മറ്റു നഗരങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രധാന പദ്ധതികൾക്കാണ് BRO നേതൃത്വം നൽകുന്നത്. നൗഷേര തുരങ്കത്തിലൂടെയുള്ള എൻഎച്ച് പാതയുടെ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രതിരോധ മേഖല ശക്തിപ്പെടുത്തുന്നതിനായി അടിസ്ഥന സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും അധികൃതർ അറിയിച്ചു.

Share
Leave a Comment