വിരാട് കോലിക്കെതിരെ ഗുരുതര ആരോപണവുമായി മുൻ ദക്ഷിണാഫ്രിക്കൻ താരം ഡീൻ എൽഗാർ. 2015-ൽ മൊഹാലിയിലെ ഐഎസ് ബിന്ദ്ര പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന ഒരു ടെസ്റ്റ് മത്സരത്തിനിടെ വിരാട് കോലി തന്നെ തുപ്പിയെന്നും പിന്നീട് രണ്ട് വർഷങ്ങൾക്ക് ശേഷ എ.ബി ഡിവില്ലേഴ്‌സിന്റെ ഇടപെടലിനെ തുടർന്ന് മാപ്പ് പറഞ്ഞെന്നും എൽഗാർ വെളിപ്പെടുത്തി. ‘ബാന്റർ വിത്ത് ദി ബോയ്‌സ്’ എന്ന പോഡ്കാസ്റ്റിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
ഇന്ത്യയിലെ പിച്ച് വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ഞാൻ ബാറ്റിംഗിനിറങ്ങിയപ്പോഴായിരുന്നു സംഭവം. അശ്വിനായിരുന്നു ബൗളർ. ബാറ്റിംഗിനിറങ്ങിയപ്പോൾ കോലി എന്നെ തുപ്പാൻ ശ്രമിച്ചപ്പോൾ ഞാൻ ബാറ്റുകൊണ്ട് തല്ലുമെന്ന് പറഞ്ഞു. പ്രാദേശിക ഭാഷയിൽ ഞാൻ പറഞ്ഞതിന്റെ അർത്ഥം വിരാടിന് മനസിലായി. എന്റെ സഹതാരമായിരുന്ന എ.ബി ഡിവില്ലിഴേസ് എന്തിനാണ് തുപ്പുന്നതെന്ന് വിരാടിനോട് ചോദിച്ചു.
View this post on Instagram
“>
രണ്ട് വർഷത്തിന് ശേഷമാണ് വിരാട് എന്നോട് മാപ്പു പറയുന്നത്. ദക്ഷിണാഫ്രിക്കയിൽ വച്ച് നടന്ന ഒരു പരമ്പരയ്‌ക്കിടയിലാണ് വെളുപ്പിന് 3 മണി വരെ മദ്യപ്പിച്ചതിന് ശേഷമാണ് അവനെന്നോട് മാപ്പപേക്ഷിച്ചത്. എന്നാൽ ഇന്നവൻ മദ്യപാനം നിർത്തി. എൽഗാർ കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം ഡിസംബറിലാണ് എൽഗാർ വിരമിച്ചത്. അന്ന് വിരാട് കോലി താരത്തെ കെട്ടിപ്പിടിച്ചാണ് യാത്രയാക്കിയത്. കൂടാതെ തന്റെ ടെസ്റ്റ് ജേഴ്‌സി എൽഗാറിന് സമ്മാനിക്കുകയും ചെയ്തു.















