ലേ: ലഡാക്കിന്റെ തലസ്ഥാനമായ ലേയിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. ഭൂകമ്പത്തിന്റെ പ്രകമ്പനം ലേക്ക് സമീപമുള്ള പ്രദേശങ്ങളിലും അനുഭവപ്പെട്ടു. പുലർച്ചെ 5.30-ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂമിയുടെ അടിയിൽ 5 കിലോമീറ്റർ ആഴത്തിലാണ് പ്രഭവ കേന്ദ്രമെന്നും കൂടുതൽ വിവരങ്ങൾ പരിശോധിച്ചു വരികയാണെന്നും നാഷണൽ സെന്റർ ഫോർ സീസ്‌മോളജി വ്യക്തമാക്കി.