പാലക്കാട്: കേരളത്തിൽ നിന്ന് അയോദ്ധ്യയിലേക്കുള്ള ട്രെയിൻ സർവീസ് ഇന്ന് ഉണ്ടാകില്ലെന്ന് റെയിൽവേ. ഉത്തരേന്ത്യയിൽ നിന്നുള്ള തീർത്ഥാടകരുടെ തിരക്ക് കാരണം ആവശ്യമായ കോച്ചുകൾ ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് ഇന്നത്തെ ആസ്ത സ്പെഷ്യൽ റദ്ദാക്കിയതെന്നാണ് വൃത്തങ്ങൾ നൽകുന്ന വിവരം. ബുക്ക് ചെയ്ത യാത്രക്കാർക്ക് പുതിയ തീയതി പിന്നീട് അറിയിക്കും. ഒരാഴ്ചയ്‌ക്ക് ശേഷം സർവീസ് ആരംഭിച്ചേക്കാമെന്നാണ് വിവരം.
അയോദ്ധ്യയിലേക്ക് കേരളത്തിൽ നിന്നുള്ള ആദ്യ സർവീസായിരുന്നു ഇന്ന് പുറപ്പെടേണ്ടിരുന്ന ആസ്ത സ്പെഷ്യൽ. ഇന്ന് 7.10-ന് സർവീസ് ആരംഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഫെബ്രുവരി 4, 9, 14, 19, 24, 29 തീയതികളിലും പാലക്കാട് നിന്ന് അയോദ്ധ്യയിലേയ്‌ക്ക് സർവീസുകൾ പ്രഖ്യാപിച്ചിരുന്നു ഇതിലും മാറ്റമുണ്ടാവും.















