പാലക്കാട്: വിഷം കഴിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പാലക്കാട് കരിയങ്കോട് സ്വദേശിനി ലിൻസിയാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരികെയാണ് ലിൻസി മരിച്ചത്. കുടുംബപ്രശ്നത്തെ തുടർന്നാണ് യുവതി വിഷം കഴിച്ചത്.
ഇക്കഴിഞ്ഞ 20-നായിരുന്നു ലിൻസി ആത്മഹത്യക്ക് ശ്രമിച്ചത്. മൂന്ന് വയസുകാരിയായ മകൾക്ക് വിഷം നൽകിയശേഷം ലിൻസി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുകൾക്ക് വിട്ടു നൽകും.