ലക്നൗ: മഹാത്മാഗാന്ധിയുടെ 76-ാം ചരമവാർഷികത്തിൽ പുഷ്പാഞ്ജലി അർപ്പിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്കൂൾ വിദ്യാർത്ഥികളുടെ സാന്നിധ്യത്തിലാണ് ഗാന്ധിജിയുടെ പ്രതിമയിൽ പുഷ്പാഞ്ജലി അർപ്പിച്ചത്.
ഉപമുഖ്യമന്ത്രി ബ്രജേഷ് പതക്, മേയർ സുഷമ ഖരക്വാൾ, ലക്നൗ എംഎൽഎ മഹേന്ദ്ര സിംഗ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. മനുഷ്യത്വത്തിന്റെ സമാനതകളില്ലാത്ത പ്രതീകമായ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്ന് യോഗി ആദിത്യനാഥ് എക്സിൽ കുറിച്ചു.
മഹാത്മാഗാന്ധിയുടെ ചരമവാർഷിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി ദ്രൗപദി മുർമു എന്നിവർ ഡൽഹിയിലെ രാജ്ഘട്ടിലെത്തി പുഷ്പാഞ്ജലി അർപ്പിച്ചു. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും പ്രധാനമന്ത്രിക്കൊപ്പം ചടങ്ങിൽ സന്നിഹിതരായിരുന്നു.