ബെംഗളൂരു-മംഗളൂരു-കണ്ണൂർ എക്‌സ്പ്രസ് കോഴിക്കോടേക്ക് നീട്ടും

Published by
Janam Web Desk

കണ്ണൂർ: കണ്ണൂരിൽ നിന്ന് മംഗളൂരു വഴി ബെംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന ബെംഗളൂരു-കണ്ണൂർ എക്‌സ്പ്രസ് കോഴിക്കോട് വരെ നീട്ടുമെന്ന് റെയിൽവേ. കോഴിക്കോട്-ബെംഗളൂരു റൂട്ടിൽ സേവനമാവശ്യമായ യാത്രികർക്ക് ആശ്വാസമാകും എന്ന വിലയിരുത്തലിലാണ് നടപടി.

കൂടാതെ ഗോവ-മംഗളൂരു വന്ദേഭാരതും കോഴിക്കോടേക്ക് നീട്ടാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി എംപി എംകെ രാഘവൻ അറിയിച്ചു. നിലവിൽ കണ്ണൂരിൽ നിന്നും മംഗളൂരു വഴി ബെംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന ട്രെയിൻ ആണ് കോഴിക്കോട്ടേക്ക് കൂടി നീട്ടുന്നത്.

രാത്രി 9.35-ന് ബെംഗളൂരുവിൽ നിന്നും ആരംഭിക്കുന്ന ട്രെയിൻ കണ്ണൂർ വഴി തൊട്ടടുത്ത ദിവസം ഉച്ചയ്‌ക്ക് 12.40-ഓടെ കോഴിക്കോടെത്തും. മടക്കയാത്ര 3.30-ന് ആരംഭിക്കും. ബെംഗളൂരുവിൽ രാവിലെ 6.35-ന് എത്തും. മംഗളൂരു-ഗോവ വന്ദേഭാരതും ഈ രീതിയിൽ പുനഃക്രമീകരിക്കാനാണ് നീക്കം.

Share
Leave a Comment