അയോദ്ധ്യ: ദിവസങ്ങൾ നീണ്ട കാൽ നടയാത്രയ്‌ക്കൊടുവിൽ അയോദ്ധ്യയിലെത്തി ഭഗവാൻ ശ്രീരാമനെ തൊഴുത് വണങ്ങാൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ച് മുസ്ലീം സാമൂഹിക പ്രവർത്തകയായ ഷബ്നം ഫസൽ. മുംബൈയിൽ നിന്നും കാൽ നടയായി യാത്ര തിരിച്ച ഷബ്നം ചൊവ്വാഴ്ചയാണ് അയോദ്ധ്യ രാമക്ഷേത്രത്തിലെത്തി ഭഗവാനെ കണ്ടത്. രാമക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം ഉത്തർപ്രദേശിലെ ഹനുമാൻ ഗർഹി ക്ഷേത്രത്തിലും അവർ ദർശനം നടത്തി.
അയോദ്ധ്യയിലേയ്‌ക്കുള്ള യാത്ര ഒട്ടും വെല്ലുവിളി നിറഞ്ഞതല്ലായിരുന്നുവെന്നും എല്ലാവരുടെയും സഹായം ലഭിച്ചുവെന്നും ക്ഷേത്ര ദർശനം നടത്തിയ ശേഷം പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയ്‌ക്ക് നൽകിയ അഭിമുഖത്തിൽ ഷബ്നം ഫസൽ വ്യക്തമാക്കി. തനിക്ക് നേരെയുള്ള ഭീഷണികളെയൊന്നും താൻ വക വെയ്‌ക്കുന്നില്ല. അയോദ്ധ്യയിലേത് പോലെ കാശിയിലും മഥുരയിലും ക്ഷേത്രങ്ങൾ നിർമ്മിക്കണമെന്നും മുസ്ലീങ്ങൾ തന്നെ അതിന് മുൻകൈ എടുക്കണമെന്നും ഷബ്നം കഴിഞ്ഞദിവസവും പറഞ്ഞിരുന്നു.
VIDEO | “It (journey) was not challenging at all. It would have been very challenging if I was living in Pakistan or any other Islamic country, but I live in India. I have come here (Ayodhya) after crossing three states – Maharashtra, Madhya Pradesh, and Uttar Pradesh. The police… pic.twitter.com/5Q8eaIX7JV
— Press Trust of India (@PTI_News) January 30, 2024
“>
“ഈ യാത്ര ഒട്ടും വെല്ലുവിളി നിറഞ്ഞതായിരുന്നില്ല. ഞാൻ പാകിസ്താനിലോ മറ്റേതെങ്കിലും ഇസ്ലാമിക രാജ്യത്തിലോ ആണ് താമസിക്കുന്നതെങ്കിൽ ഇത് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. പക്ഷേ ഞാൻ ഇന്ത്യയിലാണ് താമസിക്കുന്നത്. മഹാരാഷ്‌ട്ര, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിങ്ങനെ മൂന്ന് സംസ്ഥാനങ്ങളിലൂടെ നടന്നാണ് ഞാൻ അയോദ്ധ്യയിൽ എത്തിയത്. മൂന്ന് സംസ്ഥാനങ്ങളിലെയും പോലീസും സർക്കാരും എന്നെ സഹായിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്തു”- പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് ഷബ്നം ഫസൽ പറഞ്ഞു.















