സൈന്യത്തിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ; 1,77,500 രൂപ വരെ ശമ്പളം; അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 21

Published by
Janam Web Desk

ഇന്ത്യൻ ആർമിയിൽ ടെക്‌നിക്കൽ എൻട്രി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. എഞ്ചിനീയറിംഗ് ബിരുദധാരികൾക്കാണ് അപേക്ഷിക്കാൻ യോഗ്യത. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കുമാണ് അപേക്ഷിക്കാനാകുക. ഷോർട്ട് സർവീസ് കമ്മീഷൻ വ്യവസ്ഥകൾ പ്രകാരമുള്ള വിജ്ഞാപനമാണ് പുറത്തുവിട്ടിരിക്കുന്നത്. 379 ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.

കൂടാതെ സായുധ സേനയിൽ സർവീസിലിരിക്കെ മരണപ്പെട്ടവരുടെ വിധവകളിൽ നിന്ന് രണ്ടൊഴിവിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ടെക്‌നിക്കൽ-നോൺ ടെക്‌നിക്കൽ വിഭാഗങ്ങളിലേക്കാണ് അപേക്ഷിക്കാനാകുക. 2024 ഒക്ടോബറിൽ പ്രീ-കമ്മീഷനിംഗ് ട്രെയിനിംഗ് അക്കാദമിയിൽ കോഴ്‌സ് ആരംഭിക്കും.

56,100-നും 1,77,500-നും ഇടയിലാകും ശമ്പളം ലഭിക്കുക. 20-നും 27-നും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാനാകുക. അപേക്ഷകർ 1997 ഒക്ടോബർ രണ്ടിനും 2004 ഒക്ടോബർ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.സർവീസിലിരിക്കെ മരണപ്പെട്ടവരുടെ വിധവകൾക്ക് 35 വയസാണ് ഉയർന്ന പ്രായപരിധി. എഞ്ചിനീയറിംഗ് ബിരുദധാരികൾക്കും അവസാന വർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്കായി www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഈ വെബ്‌സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷിക്കണം. ആധാർ നമ്പറും പത്താംക്ലാസ് സർട്ടിഫിക്കറ്റും ഓൺലൈൻ രജിസ്‌ട്രേഷന് നിർബന്ധമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 21-ആണ്.

Share
Leave a Comment