അയോദ്ധ്യ: പ്രാണപ്രതിഷ്ഠയ്‌ക്ക് പിന്നാലെ അയോദ്ധ്യാ രാമക്ഷേത്രത്തിലേയ്‌ക്ക് ഭക്തജനങ്ങളുടെ കുത്തൊഴുക്കാണ്. രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നും വിശ്വാസികൾ അയോദ്ധ്യയിലേയ്‌ക്ക് എത്തുന്നു. 18 ലക്ഷത്തോളം പേർ ഇതിനോടകം രാമക്ഷേത്രത്തിൽ ദർശനം നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ജാതി-മത ഭേദമന്യേ ശ്രീരാമ ഭഗവാനെ തൊഴുത് സായൂജ്യമണയാൻ ജനങ്ങൾ എത്തുന്നു. ഇതിൽ മുസ്ലീം രാമഭക്തരുടെ തിരക്കാണ് അത്ഭുതപ്പെടുത്തുന്നത്.
ആയിരക്കണക്കിന് രാമഭക്തരാണ് മുസ്ലീം സമൂഹത്തിൽ നിന്നും അയോദ്ധ്യയിലെത്തുന്നത്. ദർശനത്തിനെത്തിയ മുസ്ലീങ്ങളുടെ നീണ്ട ക്യൂവാണ് അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ മുന്നിൽ കാണാൻ സാധിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.
25km रोजाना चलकर 5 दिन में अयोध्या पहुंचे मुस्लिम रामभक्त…#ATDigital #RamMandir #Ayodhya #Lucknow pic.twitter.com/QS4Euy8G3n
— AajTak (@aajtak) January 30, 2024
“>
ഇതിൽ 350-ഓളം മുസ്ലീങ്ങൾ അയോദ്ധ്യയിലെത്തിയത് ആറ് ദിവസം നീണ്ട പദയാത്രയ്‌ക്ക് ശേഷമാണ്. 150 കിലോമീറ്റർ താണ്ടിയാണ് ഇവർ രാമക്ഷേത്രത്തിൽ ദർശനം നടത്തിയത്. രാമൻ തങ്ങളുടെ പൂർവ്വികനാണെന്നും അയോദ്ധ്യയിലെത്തിയ മുസ്ലീം രാമഭക്തർ പറയുന്നു.
See who is having darshan in Ram Mandir
And what is your opinion on it ? pic.twitter.com/B1YvRmjCUf
— Eminent Woke (@WokePandemic) January 30, 2024
“>