പാലക്കാട്: പാലക്കാട് ഹൃദയാഘാതത്തെ തുടർന്ന് 26-കാരന് ദാരുണാന്ത്യം. കാഞ്ഞിരത്താണി കപ്പൂരിൽ ഷെഫീക് ആണ് മരിച്ചത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന യുവാവിന് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടുകയായിരുന്നു.
തുടർന്ന് അബോധാവസ്ഥയിലായ യുവാവിനെ പെരുമ്പാവൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.ഒരു മാസം മുമ്പായിരുന്നു ഷെഫീക്കിന്റെ വിവാഹം. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വിട്ടുനൽകും.