അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ മികച്ച പ്രകടനമാണ് ഇന്ത്യൻ താരം മുഷീർ ഖാൻ പുറത്തെടുക്കുന്നത്. സൂപ്പർ സിക്‌സിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനെതിരെ താരം സെഞ്ച്വറി(131) നേടിയിരുന്നു. ശിഖർ ധവാന് ശേഷം അണ്ടർ 19 ലോകകപ്പിലെ ഒരു പതിപ്പിൽ ഒന്നിലധികം സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന നേട്ടവും മുഷീർ സ്വന്തമാക്കി. എന്നാൽ താരത്തിന്റെ ഹെലികോപ്റ്റർ ഷോട്ടാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
എംഎസ് ധോണിയുടെ ഹെലികോപ്റ്റർ ഷോട്ടിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു ഈ ഷോട്ട്. മത്സരത്തിന്റെ 46-ാം ഓവറിൽ മാസൺ ക്ലാർക്കിന്റെ പന്തിലാണ് ഈ ഷോട്ട് പിറന്നത്. താരത്തെ പ്രശംസിച്ചു കൊണ്ടുള്ള കമന്റുകളും സമൂഹമാദ്ധ്യമങ്ങളിൽ സജീവമാണ്. ധോണിയുടെ അതേ ഷോട്ട് തന്നെയാണെന്നും, ധോണിയുടെ പ്രകടനത്തെ വെല്ലുന്നതാണെന്നുമാണ് ആരാധകരുടെ കമന്റ്.
Musheer Khan recreated MSD’s iconic helicopter shot.#SarfarazKhan #MusheerKhan #U19WorldCup2024 #CricketTwitter pic.twitter.com/59FXGGyXFK
— not one (@ballebazz45) January 30, 2024
“>
ലോകകപ്പിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ മൂന്ന് റൺസിന് താരം പുറത്തായിരുന്നു. എന്നാൽ പിന്നീടുള്ള മത്സരങ്ങളിൽ താരം കാഴ്ചവച്ചത് വെടിക്കെട്ട് പ്രകടനമാണ്. അയർലൻഡ് (118), യു.എസ്.എ(73), ന്യൂസിലാൻഡ് (131) എന്നീ ടീമുകൾക്കെതിരെ മുഷീറിന്റെ ബാറ്റിൽ നിന്ന് പിറന്നത് ഈ സ്‌കോറുകളാണ്. ടൂർണമെന്റിൽ നാല് വിക്കറ്റും താരം സ്വന്തമാക്കിയിട്ടുണ്ട്.