എറണാകുളം: കൊച്ചിയിലെ ഗുണ്ടാ നേതാവും നിരവധി മയക്കുമരുന്ന് കേസിലെ പ്രതിയുമായ അനസിന് 36 വർഷം കഠിന തടവ് ശിക്ഷ വിധിച്ചു. കാറിൽ നിന്നും 225 കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസിലാണ് ഇപ്പോൾ ശിക്ഷ വിധിച്ചത്. 2021 നവംബർ 8 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് കേസിൽ 36 വർഷം കഠിനതടവ് ശിക്ഷ വിധിച്ചത്. പെരുമ്പാവ് സ്വദേശിയാണ് പ്രതിയായ അനസ്. കഠിന തടവിന് പുറമേ മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. കേസിലെ രണ്ടും മൂന്നും പ്രതികൾക്ക് 12 വർഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.