എന്തിനെയും നിരാശാജനകം എന്ന് വിശേഷിപ്പിക്കുന്നവരാണോ നിങ്ങൾ: മാനസിക രോഗമാകാം; വിഷമിക്കേണ്ട,വിജയം നേടാൻ വഴിയുണ്ട്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എന്തിനെയും നിരാശാജനകം എന്ന് വിശേഷിപ്പിക്കുന്നവരാണോ നിങ്ങൾ: മാനസിക രോഗമാകാം; വിഷമിക്കേണ്ട,വിജയം നേടാൻ വഴിയുണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2024, 03:09 pm IST
FacebookTwitterWhatsAppTelegram

നിരാശ എന്ന ആശയം ഏത് രൂപത്തിലും ഒരു വ്യക്തിയെയും സമൂഹത്തെയും ബാധിക്കുകയും വ്യാപിക്കുകയും ചെയ്യാം.ശുഭാപ്തി വിശ്വാസം പാടെ തകരുകയും തങ്ങളുടെ കടും പിടിത്തങ്ങൾക്ക് യാതൊരു ഭാവിയും ഇല്ലെന്നു തോന്നുകയും ചെയ്യുമ്പോൾ നിരാശ കൂടുതൽ ബാധിക്കും. ഇനി ശുഭകരമായതൊന്നും സംഭവിക്കാനില്ലെന്ന് തോന്നുന്നിടത്ത് നിരാശ നമ്മളെ തോല്‍പ്പിക്കും. കൂടുതൽ പോസിറ്റിവായി ചിന്തിച്ച് പ്രതീക്ഷയോടെ കാത്തിരിക്കുകയും ക്ഷമയോടെ പരിശ്രമിക്കുകയും ചെയ്താല്‍ നിരാശയെ മറികടക്കാനാകും.

ബിസിനസ്സിലെ തകര്‍ച്ച, ഗുരുതര രോഗബാധ, അപ്രതീക്ഷിത പരാജയങ്ങള്‍, പ്രണയബന്ധങ്ങളിലെ തകര്‍ച്ച, .ജീവിതപങ്കാളിയില്‍നിന്ന് നേരിടേണ്ടിവരുന്ന ദുരനുഭവങ്ങള്‍, എന്നിങ്ങിനെ പല കാരണങ്ങള്‍കൊണ്ട് ആളുകള്‍ നിരാശയുടെ കെണിയില്‍ വീഴാറുണ്ട്.

എതിരാളിയുടെ വൻ വിജയമോ , എതിരാളി വിജയിക്കുമെന്ന തോന്നലോ ഒരാളിലോ ഒരു കൂട്ടം ആളുകളിലോ നിരാശയും പരാജയ ഭീതിയും സൃഷ്ടിക്കാറുണ്ട്. എതിരാളി എന്ത് നല്ലത് ചെയ്താലും നിരാശ തോന്നുക ഇക്കൂട്ടരുടെ പ്രധാന ലക്ഷണമാണ്.

ഇത്തരം തോന്നലുകൾ പ്രത്യക്ഷത്തിൽ പ്രശ്നം ഉണ്ടാക്കുന്നില്ല എങ്കിലും ഇവ നീണ്ടുനില്‍ക്കുമ്പോള്‍ മാനസികാരോഗ്യത്തെയും പെരുമാറ്റത്തെയും ചിന്തകളെത്തന്നെയും നെഗറ്റീവായി സ്വാധീനിക്കുന്നു.

ഒരു വ്യക്തിയുടെ പ്രവര്‍ത്തനോര്‍ജത്തെ നിരാശ കാര്‍ന്നുതിന്നുന്നു. ചിന്തകൾക്ക് ഒരു വ്യക്തിയെ പോസിറ്റീവായോ നെഗറ്റീവായോ ചലിപ്പിക്കാന്‍സാധിക്കും. പോസിറ്റീവ് ചിന്തകൾ പോസിറ്റീവ് റിസള്‍ട്ടിലേക്ക് നയിക്കുമ്പോള്‍ നെഗറ്റീവ് ചിന്തകൾ പ്രവര്‍ത്തനമേഖലയില്‍ പരാജയത്തിലേക്കും നിശ്ചലതയിലേക്കും നയിക്കും.

നിരാശയുടെ കാരണം തിരിച്ചറിയുക എന്നതാണ് രക്ഷപെടാനുള്ള ആദ്യത്തെ പടി. എന്തിനെയും നിരാശാജനകം എന്ന് വിശേഷിപ്പിക്കാതെ ജീവിതത്തില്‍ ഇനി ശുഭകരമായത് സംഭവിക്കുകയില്ലെന്ന നിരാശയുടെ അടിസ്ഥാന കാരണം ഒഴിവാക്കി ശീലിക്കുക.
മനസ്സ് എതിർ വശത്ത് ശത്രുവായി പ്രതിഷ്ഠിക്കുന്ന ആളുകൾ, ജനക്കൂട്ടം, തുടങ്ങിയവ ചെയ്യുന്ന നല്ലകാര്യങ്ങൾ അംഗീകരിക്കാനുള്ള മനസ്സ് വളർത്തിയെടുക്കുക ആണ് ആദ്യം വേണ്ടത്. അതിനു പിന്നാലെ ഒരു പുതിയ സ്ളേറ്റിൽ നിന്നും നിങ്ങളുടെ പ്രവർത്തനങ്ങൾ തുടങ്ങുക.

മനസ്സിന്റെ നവീകരണമാണ് നിരാശയില്‍ നിന്ന് പുറത്ത് കടക്കാനുള്ള ഒരു മാർഗ്ഗം .ജീവിതത്തില്‍ കഴിഞ്ഞകാലത്ത് സംഭവിച്ച മോശം അനുഭവങ്ങള്‍ ഇടയ്‌ക്കിടെ അയവിറക്കാതിരിക്കുക. ബന്ധങ്ങളിലെ തകര്‍ച്ചയുടെയും പരാജയങ്ങളുടെയും കാരണങ്ങള്‍ സത്യസന്ധമായി വിലയിരുത്തുക. ജനങ്ങളുടെ അംഗീകാരം നേടാനാവുന്നില്ല എങ്കിൽ നമ്മുടെ ഭാഗത്തെ പോരായ്മകള്‍ തിരുത്താന്‍ ശ്രമിക്കുക. മനസ്സില്‍നിന്ന് ഈഗോ, വാശി എന്നിവ നീക്കുക. ഏത് പ്രതിസന്ധിയിലും ശുഭപ്രതീക്ഷ നിലനിര്‍ത്തുക. ഇപ്പോഴത്തെ അവസ്ഥകള്‍ താത്കാലികമാണെന്നും അതിനുശേഷം നല്ല ദിവസം വരുമെന്നും ചിന്തിക്കുക. ധ്യാനം, യോഗ, പ്രാര്‍ഥന, സംഗീതം കേള്‍ക്കല്‍ എന്നിവയ്‌ക്ക് സമയം കണ്ടെത്തുക.

ഇവയൊക്കെ സ്ഥിരമായി ചെയ്‌താൽ ഇപ്പോൾ ഉള്ള നിരാശയിൽ നിന്ന് പതിയെ പുറത്തുകടക്കാം. ഓർക്കുക, നിരാശയിൽ നിന്നും പുറത്തുകടക്കാൻ ബോധപൂർവ്വമായ ശ്രമം ആവശ്യമാണ്. അത് മറക്കാതിരിക്കുക.

Tags: union-budgetDespair
ShareTweetSendShare

More News from this section

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies