തിരുവനന്തപുരം: 22-കാരിയെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പനവൂർ സ്വദേശിനി അഭിരാമിയെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. വീടിന് പുറത്തുള്ള ഗോവണിയിലെ ഇരുമ്പ് കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ യുവതിയെ കണ്ടെത്തുകയായിരുന്നു.
യുവതിയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നുവെന്ന് പോലീസ് വ്യക്തമാക്കി. അഭിരാമിയും ഭർത്താവും തമ്മിൽ നിരന്തരം വഴക്ക് നടന്നിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. പനവൂർ സ്വദേശി ശരത്താണ് യുവതിയുടെ ഭർത്താവ്. രണ്ടര വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. ദമ്പതികൾക്ക് ഒന്നരവയസ് പ്രായമായ മകനുണ്ട്.