വിശാഖപട്ടണം: ആദ്യ തോൽവിയുടെ ക്ഷീണം മാറ്റാനിറങ്ങുന്ന ഇന്ത്യക്ക് രണ്ടാം ടെസ്റ്റിൽ ബാറ്റിംഗ്. ടോസ് നേടിയ നായകൻ രോഹിത് വിശാഖപട്ടണത്തും ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പതിഞ്ഞ തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. നായകൻ രോഹിത് ശർമ്മയും യശ്വസി ജയ്സ്വാളുമാണ് ക്രീസിൽ. മദ്ധ്യനിര ബാറ്ററായി പട്ടിദാറിന് അരങ്ങേറ്റത്തിന് അവസരം നൽകിയപ്പോൾ കെ.എൽ രാഹുലിന് പകരക്കാരനായി ടീമിലെടുത്ത രഞ്ജി സൂപ്പർസ്റ്റാർ സർഫറാസ് ഖാനെ സ്ക്വാഡിൽ ഉൾപ്പെടുത്തിയില്ല.
അതേസമയം രവീന്ദ്ര ജഡേജയ്‌ക്ക് പകരം കുൽദീപ് യാദവും മുഹമ്മദ് സിറാജിന് പകരം മുകേഷ് കുമാറും ടീമിലെത്തി.ഇംഗ്ലണ്ട് നിരയിൽ വെറ്ററൻ താരം ജെയിംസ് ആൻഡേഴ്സൺ തിരിച്ചെത്തിയപ്പോൾ ജാക്ക് ലീച്ചിന് പകരം ഷൊയ്ബ് ബഷീറും സ്ക്വാഡിൽ ഇടംപിടിച്ചു. റെഡ് ബോൾ ക്രിക്കറ്റിൽ സ്പിന്നറിന് ഇന്ന് അരങ്ങേറ്റമാണ്.
ഇന്ത്യ: യശസ്വി ജെയ്‌സ്വാൾ, രോഹിത് ശർമ, ശുഭ്മാൻ ഗിൽ, രജത് പടിദാർ, ശ്രേയസ് അയ്യർ, കെ എസ് ഭരത്, ആർ അശ്വിൻ, അക്‌സർ പട്ടേൽ, ജസ്പ്രിത് ബുമ്ര, മുകേഷ് കുമാർ, കുൽദീപ് യാദവ്.
ഇംഗ്ലണ്ട്: സാക് ക്രൗളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്, ജോ റൂട്ട്, ജോണി ബെയർസ്‌റ്റോ, ബെൻ സ്‌റ്റോക്‌സ്, ബെൻ ഫോക്‌സ്, റെഹാൻ അഹമ്മദ്, ടോം ഹാർട്‌ലി, ഷൊയ്ബ് ബഷീർ, ജെയിംസ് ആൻഡേഴ്സൺ.