പാകിസ്താൻ താരങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി വർഷങ്ങളോളം ടീമിന്റെ പരിശീലകനും ഡയറക്ടറുമായിരുന്ന മിക്കി അർതർ. ഇപ്പോൾ ടീമിലുള്ള യുവതാരങ്ങൾ കളിക്കുന്നത് സ്വാർത്ഥ താത്പ്പര്യങ്ങൾക്ക് വേണ്ടിയാണെന്നും അവർ സ്വന്തം നേട്ടങ്ങളാണ് ലക്ഷ്യമാക്കുന്നതെന്നും മിക്കി തുറന്നടിച്ചു. നേരത്തെ മുൻ ദക്ഷിണാഫ്രിക്കൻ താരത്തെ പിസിബി ഡയറക്ടർ സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് മുഹമ്മദ് ഹഫീസിനെയാണ് ആ സ്ഥാനത്തേക്ക് കൊണ്ടുവന്നത്.
ഓസ്ട്രേലിയൻ ടെസ്റ്റ് പരമ്പരയ്‌ക്ക് മുന്നോടിയായിട്ടാണ് അർതറിനെ പുറത്താക്കിയത്. ഏകദിന ലോകകപ്പിൽ പാകിസ്താൻ ദയനീയ പ്രകടനത്തിന് പിന്നാലെ ടൂർണമെന്റിൽ നിന്ന് പുറത്തായിരുന്നു. ഞാൻ ഇപ്പോഴും പാകിസ്താൻ ക്രിക്കറ്റി പിന്തുടരുന്നുണ്ട്. എന്നാൽ അവർക്കിപ്പോൾ ക്രിക്കറ്റിനോട് അഭിനിവേശമില്ല. അവർ കടന്നുപോകുന്നത് മോശം അവസ്ഥയിലൂടെയാണ്.
2017 ചാമ്പ്യൻസ് ട്രോഫി നേടുമ്പോൾ അവർ രാജ്യത്തിന് വേണ്ടിയാണ് കളിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. യുവതാരങ്ങൾ സ്വന്തം നേട്ടങ്ങൾക്ക് വേണ്ടിയാണ് കളിക്കുന്നത്. ഭാവിയുടെ അരക്ഷിതത്വം കാരണമാണത്.- മിക്കി പറഞ്ഞു.2016 മുതൽ 2018 വരെ പരിശീലകനായിരുന്ന മിക്കി അർതർ പിന്നീട് ടീമിന്റെ ഡയറക്ടർ സ്ഥാനത്തേക്ക് വരികെയായിരുന്നു. കഴിഞ്ഞ വർഷം അർതറിനെയും സപ്പോർട്ട് സ്റ്റാഫിനെയും അടക്കമാണ് പാകിസ്താൻ മാനേജ്മെന്റ് പുറത്താക്കിയത്.