തിരുവനന്തപുരം: സംസ്ഥാനത്ത് മാദ്ധ്യമപ്രവർത്തകർക്കെതിരെയെടുത്ത കേസുകളുടെ വിവരങ്ങൾ മറച്ചുവയ്ക്കാൻ സർക്കാർ നീക്കം. നിയമസഭാ സമ്മേളനത്തിലാണ് മാദ്ധ്യമപ്രവർത്തകർക്കെതിരെ കേസുകളുടെ വിവരങ്ങൾ ശേഖരിച്ചുവരുന്നതായി മുഖ്യമന്ത്രി അറിയിച്ചത്. ജനം ടിവി അടക്കമുള്ള മാദ്ധ്യമസ്ഥാപനങ്ങളിലെ പ്രവർത്തകർക്കെതിരെ സംസ്ഥാനത്ത് കേസ് നിലനിൽക്കുന്നുണ്ട്.
മറുപടി നിയമസഭാ രേഖകളിൽ ചേർക്കുന്നതിനാലാണ് വിവരങ്ങൾ മറച്ചുവയ്ക്കാൻ സർക്കാർ ശ്രമിക്കുന്നത്. കെ.കെ. രമ എംഎൽഎ നിയമസഭയിൽ ചോദിച്ച ചോദ്യങ്ങൾക്കാണ് നിലവിൽ മറുപടി ലഭ്യമല്ലെന്നും വിവരങ്ങൾ ശേഖരിച്ചു വരുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കിയത്. 2016 മുതൽ നാളിതുവരെയുള്ള വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നാണ് മുഖ്യമന്ത്രിസഭയെഅറിയിച്ചത്.