ഗാന്ധിനഗർ: വിദ്വേഷ പ്രസംഗ കേസുമായി ബന്ധപ്പെട്ട് ഇസ്ലാമിക മതപ്രഭാഷകൻ മുഫ്തി സൽമാൻ അസ്ഹരിയെ റിമാൻഡ് ചെയ്ത് ഗുജറാത്ത് പോലീസ്. വിദ്വേഷ പ്രസംഗം നടത്തിയതിനെതിരെ 153ബി (വിവിധ മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തിയതിന്) 502(2) ( ഒരു ഒരു സമുദായത്തിനെതിരെ വിദ്വേഷം വളർത്തുന്ന പ്രസ്താവനകൾ പ്രചരിപ്പിച്ചതിന്) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് മുഫ്തിയെ മുംബൈയിൽ നിന്നും ഗുജറാത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്.
മുഫ്തിയ്‌ക്കൊപ്പം മുഹമ്മദ് യൂസഫ് മാലെക്, അസിം ഹബീബ് തുടങ്ങിയ പ്രാദേശിക സംഘാടകരെയും പോലീസ് പിടികൂടിയിട്ടുണ്ട്. മുഫ്തിയെ മുംബൈയിലെ കോടതിയിൽ ഹാജരാക്കിയതിനു ശേഷം റിമാൻഡ് ചെയ്തതായി പോലീസ് അറിയിച്ചു. മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോകൾ ഇയാൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതോടൊപ്പം പ്രകോപനപരമായ പ്രസ്താവനകളും പ്രസംഗത്തിലൂടെ നടത്തിയിരുന്നു. ഈ വീഡിയോകൾ വൈറലായതോടെയാണ് പോലീസ് മുഫ്തിയെ കസ്റ്റഡിയിലെടുത്ത്ത്.