തിരുവനന്തപുരം; ഖജനാവിൽ നയാ പൈസയില്ലെന്ന് അടിവരയിട്ട് വ്യക്തമാക്കി ബജറ്റ് പ്രഖ്യാപനങ്ങൾ. ജനങ്ങളെ പിഴിഞ്ഞ് ഖജവാനിൽ ഫണ്ട് ശേഖരിക്കാൻ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ നടത്തിയത്. അതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത്. സർക്കാർ ആശുപത്രികൾക്കായി ജനങ്ങളിൽ നിന്ന് ഫണ്ട് പിരിക്കുമെന്നുള്ളത്.
സർക്കാർ ആശുപത്രികൾക്കായി ജനങ്ങളിൽ നിന്ന് ഫണ്ട് ശേഖരിക്കാൻ വഴികൾ ആലോചിക്കുമെന്നാണ് ധനമന്ത്രി അറിയിച്ചത്. പണം നൽകാൻ നിരവധിപേർ സന്നദ്ധരാണെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.ഇതിനിടെ മാനസിക ആരോഗ്യ കേന്ദ്രങ്ങൾക്ക് 6.67 കോടി വകയിരുത്തിയിട്ടുണ്ടെന്നും ബാലഗോപാൽ അറിയിച്ചു.