മലപ്പുറം: പെരിന്തൽമണ്ണയിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ യുവാവ് പിടിയിൽ. എടത്താനാട്ടുകര പിലാച്ചോല സ്വദേശി വിഷ്ണു ആണ് പിടിയിലായത്. ബസ് സ്റ്റാൻഡിൽ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ രണ്ട് മാസമായി പോലീസ് ഇയാൾക്കായുള്ള തിരച്ചിൽ നടത്തി വരികയായിരുന്നു.
സംഭവത്തിനു ശേഷം ഇവിടെ നിന്നും ഓടി രക്ഷപ്പെട്ട പ്രതിയെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് നിന്നും പിടികൂടി. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതി പല ഭാഗങ്ങളിലായി ജോലി ചെയ്ത് വരികയായിരുന്നു. പ്രതിയെ പെരിന്തൽമണ്ണ മജിസ്ട്രേറ്റ് കോടതിയുടെ ചുമതലയുള്ള മലപ്പുറം ജെഐഫ്സിഎം കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.