ബ്രസീലിയൻ സൂപ്പർ താരം നെയ്മറെ സംബന്ധിച്ച് വിവാദങ്ങൾ ഒരു പുതിയ കാര്യമല്ല. ഇപ്പോൾ താരത്തിനെതിരെ ഗുരുതര ആരോപണവുമായി ഹംഗേറിയൻ മോഡൽ രംഗത്തുവന്നിരിക്കുകയാണ്. അവരുടെ പത്തുവയസുകാരി മകളുടെ പിതാവ് നെയ്മർ ജൂനിയറെന്നാണ് ആരോപണം. ഡിഎൻഎ പരിശോധന നടത്തണമെന്നും ഗബ്രിയേല ഗാസ്പർ എന്ന യുവതി ആവശ്യം ഉന്നയിക്കുന്നു.
2013ൽ ദേശീയ ടീമിനൊപ്പം ബൊളിവീയിൽ എത്തിയപ്പോഴാണ് താനും നെയ്മറും പരിചയപ്പെട്ടതെന്നാണ് അവരുടെ വാദം. ഇതിനിടെ ശാരീരികമായി ബന്ധപ്പെട്ടെന്നും ശേഷം അവർ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയെന്നുമാണ് യുവതിയുടെ അവകാശവാദം. നെയ്മറെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും ബന്ധപ്പെടാൻ നിരവധി തവണ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ലെന്നാണ് അവർ പറയുന്നത്.
സാവോ പോളോയിലെ കുടുംബ കോടതിയിൽ മോഡൽ പരാതി നൽകിയിട്ടുണ്ട്. കുഞ്ഞിന്റെ ഭാവിക്കായി 26 കോടി രൂപയാണ് യുവതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനൊപ്പം 10 വർഷം വളർത്തിയതിന്റെ ചെലവായി 20 മില്യണും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ നെയ്മറോ അദ്ദേഹത്തിന്റെ ടീമോ ഇതിനോട് പ്രതികരിച്ചിട്ടില്ല. താരത്തിന് 13കാരനായ ഒരു മകനും ബ്രൂണ ബിയാൻകാർഡി എന്ന മോഡലിൽ മറ്റൊരു കുഞ്ഞും അടുത്തിടെ ജനിച്ചിരുന്നു. ഇവർ വേർപിരിഞ്ഞ ശേഷമായിരുന്നു ഇത്. അമാൻഡ കിമ്പേർലി എന്ന മോഡലും താരത്തിനെതിരെ സമാന ആരോപണവുമായി രംഗത്തുവന്നിരുന്നു.