വിശാഖപട്ടണം ടെസ്റ്റിൽ വിജയിച്ചതിന് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റിൽ നേട്ടം സ്വന്തമാക്കി ആർ. അശ്വിൻ. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടമാണ് അശ്വിന് സ്വന്തമായത്. മുൻ താരം ചന്ദ്രശേഖറിന്റെ പേരിലുള്ള റെക്കോർഡാണ് അശ്വിൻ തകർത്തത്.
ചന്ദ്രശേഖറിന്റെ പേരിൽ 96 വിക്കറ്റുകളാണുള്ളത്. ഇതിൽ എട്ട് അഞ്ച് വിക്കറ്റ് നേട്ടവും ഉൾപ്പെടുന്നു. രണ്ടാം ടെസ്റ്റിൽ ഒലീ പോപ്പിന്റെ വിക്കറ്റെടുത്തതോടെ അശ്വിന് 96 വിക്കറ്റുകളായി. അനിൽ കുംബ്ലെ (92)യാണ് ഇംഗ്ലണ്ടിനെതിരെ 90-ലധികം വിക്കറ്റുകളെടുത്ത മറ്റൊരു ഇന്ത്യൻ താരം.
അതേസമയം ഒരു വിക്കറ്റ് കൂടി നേടിയാൽ അശ്വിന് ടെസ്റ്റിൽ 500 വിക്കറ്റുകൾ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാകാം. അനിൽ കുംബ്ലെയാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റൊരു ഇന്ത്യൻ താരം.