വിപണി കീഴടക്കാൻ വൺപ്ലസ് 12 R ഇന്ന് എത്തും. ബജറ്റ് ഫ്രണ്ട്ലിയായ മോഡലാകും ഇതെന്ന പ്രതീക്ഷയിലാണ് ടെക് ലോകം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ലോഞ്ച്.
വമ്പൻ ഫീച്ചറുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 6.78-ഇഞ്ച് എൽടിപിഒ അമോലെഡ് ഡിസ്പ്ലേയുമായാണ് വൺ പ്ലസ് 12R എത്തുന്നത്. സ്മാർട്ട്ഫോണിന് കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്റ്റസ് 2 സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ട്. എട്ട് എംപി അൾട്രാ-വൈഡ് ലെൻസ്, രണ്ട് എംപി മാക്രോ സെൻസർ എന്നിവയ്ക്ക് പിന്തുണയുള്ള 50 എംപി സോണി ഐഎംഎക്സ് 890 പ്രൈമറി സെൻസറുള്ള ഒരു ട്രിപ്പിൾ കാമറയും ഫോണിലുണ്ട്. 5500 എംഎഎച്ച് ബാറ്ററിയും നൽകിയിട്ടുണ്ട്.
രണ്ട് പതിപ്പിലാണ് സ്മാർട്ട് ഫോൺ വിപണിയിലെത്തുക. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 39,999 രൂപയാണ് വില. 16 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 45,999 രൂപയാണ് വില. ഇ-കൊമേഴ്സ് വെബ്സൈറ്റുകളിൽ പ്രീ ബുക്കിംഗ് ആരംഭിച്ചിരുന്നു. ഐസിഐസിഐ ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ വൺകാർഡ് ഉപയോഗിക്കുന്നവർക്ക് 1,000 രൂപയുടെ കിഴിവ് ലഭിക്കും. ഐസിഐസിഐ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഇഎംഐ, വൺകാർഡ് ഇഎംഐ എന്നിവയിലൂടെ ആറ് മാസത്തെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുമുണ്ട്.
പ്രത്യേക ആനുകൂല്യങ്ങളും വൺപ്ലസ് നൽകുന്നുണ്ട്. ജിയോ പ്ലസിൽ 2,250 രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കും.Red Cable Club-ലേക്ക് (RCC) കണക്റ്റ് ചെയ്യുന്നത് ഉപയോക്താക്കൾക്ക് വൺപ്ലസ് പാഡിന് 3,000 രൂപ കിഴിവ് ലഭിക്കുന്ന കൂപ്പൺ ലഭിക്കും. ഗൂഗിൾ വണ്ണിന്റെ ആറ് മാസത്തെ ട്രയൽ, യൂട്യൂബ് പ്രീമീയത്തിന്റെ മൂന്ന് മാസത്തെ ട്രയൽ എന്നിവയും ലഭിക്കും. പരിമിത കാല ഓഫർ എന്ന നിലയിൽ 5,000 രൂപ വിലയുള്ള വൺപ്ലസ് ബഡ്സ് Z2 സൗജന്യമായി സ്വന്തമാക്കാം.