നടൻ ബാലയും ഗായിക അമൃത സുരേഷും വേർപിരിഞ്ഞ വാർത്ത മലയാളികൾ ഞെട്ടലോടെയായിരുന്നു കേട്ടത്. ഏറെ വിവാദമായിരുന്ന ആ വേർപിരിയലിന് ശേഷം ഇരുവരും അവരവരുടേതായ ജീവിതങ്ങളിലേക്ക് വഴിമാറി. ബാല രണ്ടാമത് വിവാഹിതനാവുകയും ചെയ്തു. ഡോ. എലിസബത്ത് ഉദയനെയായിരുന്നു ബാല പിന്നീട് കല്യാണം കഴിച്ചത്. ബാലയും എലിസബത്തും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നതിനാൽ ഇരുവരുടെയും ജീവിതത്തിലെ വിശേഷങ്ങളും ആരാധകർക്കിടയിൽ വലിയ ചർച്ചയാണ്.
രണ്ടാം വിവാഹത്തിന് ശേഷം ഏതാനും വർഷങ്ങൾക്കിപ്പുറം ബാലയ്‌ക്കും എലിസബത്തിനുമിടയിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. ഇക്കാര്യം വെളിപ്പെടുത്തി ബാല തന്നെയാണ് രംഗത്തെത്തിയത്. ഗുരുതരമായ കരൾ രോഗം പിടിപെട്ട ബാല, രോഗമുക്തനായി തിരിച്ചുവന്ന് ഏതാനും നാളുകൾ പിന്നിട്ടതിന് ശേഷമായിരുന്നു എലിസബത്തുമായുള്ള ബന്ധത്തിലും വിള്ളലുകൾ രൂപപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് പല അഭിമുഖങ്ങളിലും നിയന്ത്രിത പ്രതികരണങ്ങൾ ബാല നടത്തുകയും ചെയ്തു. അതിനിടെ എലിസബത്ത് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.
ചേരാത്ത ഒരാളെ സ്നേഹിക്കാൻ മാത്രം വിഡ്ഢിയല്ല എന്ന തലക്കെട്ടോടെയാണ് കുറിപ്പ്. “നല്ല ഹൃദയമുള്ളവർക്കാണ് ഏറ്റവുമധികം പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നത്. എല്ലാവരിലും നല്ലത് മാത്രം കാണുന്നു. അതുകൊണ്ട് എല്ലാവരിൽ നിന്നും നല്ലത് മാത്രം പ്രതീക്ഷിക്കുന്നു. ഒരാളെക്കൊണ്ട് നിങ്ങളെ ഇഷ്ടപ്പെടുത്താൻ സാധിക്കില്ല. അതുകൊണ്ടാണ് സ്നേഹത്തിന് വേണ്ടി കാത്തുനിൽക്കരുതെന്ന് പറയുന്നത്. അവരെ പോകാൻ അനുവദിക്കണം. തിരികെ ജീവിതത്തിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്യരുത്. ” ഇതായിരുന്നു എലിസബത്ത് പങ്കുവച്ച കുറിപ്പിന്റെ ഉള്ളടക്കം.